നെന്മാറ ടൗ​ണിൽ കു​ടി​വെ​ള്ള പൈ​പ്പു​പൊ​ട്ടി
Tuesday, October 20, 2020 12:08 AM IST
നെന്മാ​റ: ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മാ​യി മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം പ്ര​ധാ​ന​പാ​ത​യി​ൽ പൈ​പ്പു​പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​യി വാ​ഹ​ന​ഗ​താ​ഗ​ത​വും കാ​ൽ​ന​ട​യാ​ത്ര​യും പ​തി​വാ​യി. ടൗ​ണും പ​രി​സ​ര​വും റോ​ഡി​ന്‍റെ വീ​തി​ക്കു​റ​വി​ൽ വീ​ർ​പ്പു​മു​ട്ടു​ന്പോ​ഴാ​ണ് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്ന ചെ​ളി​ക്കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ന്ന​ത്.

കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു പോ​ത്തു​ണ്ടി​യി​ൽ​നി​ന്നും എ​ൻ​എ​സ് എ​സ് കോ​ള​ജി​നു സ​മീ​പ​ത്തെ കു​ടി​വെ​ള്ള ടാ​ങ്കി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന പ്ര​ധാ​ന പൈ​പ്പാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പൊ​ട്ടി​യ​ത്. ബ​സ് സ്റ്റാ​ൻ​ഡി​ന​ടി​യി​ലൂ​ടെ​യും ടൗ​ണി​ലെ പ്ര​ധാ​ന റോ​ഡി​ന്‍റെ​യും അ​ടി​യി​ലൂ​ടെ പോ​കു​ന്ന പൈ​പ്പു​പൊ​ട്ടി പ​രി​സ​രം വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ന്ന​തും പ​തി​വു സം​ഭ​വ​മാ​ണെ​ന്നും അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കാ​യി ദി​വ​സ​ങ്ങ​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്താ​റു​ണ്ടെ​ന്നും സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.

വ​കു​പ്പു​ക​ളു​ടെ അ​നാ​സ്ഥ​യാ​ണ് ഇ​തി​നു കാ​ര​ണ​മ​ത്രെ. കു​ടി​വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന പ്ര​ധാ​ന പൈ​പ്പ് ബ​സ് സ്റ്റാ​ൻ​ഡ്, പ്ര​ധാ​ന റോ​ഡ് എ​ന്നി​വ ഒ​ഴി​വാ​ക്കി ബ​സ് സ്റ്റാ​ൻ​ഡി​നു പി​റ​കി​ലു​ള്ള ക​നാ​ൽ റോ​ഡു​വ​ഴി അ​യി​നം​പാ​ടം വ​ഴി എ​ൻ​എ​സ് എ​സ് കോ​ള​ജി​നു സ​മീ​പ​ത്തെ കു​ടി​വെ​ള്ള ടാ​ങ്കി​ലേ​ക്കു സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.