42 ​കു​ടും​ബ​ങ്ങ​ൾ​ക്കു താ​ങ്ങും ത​ണ​ലു​മാ​യി ഇ​വ​ർ...
Tuesday, October 20, 2020 12:08 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ഉ​റ​വ വ​റ്റാ​ത്ത നന്മയു​ടെ കാ​വ​ലാ​ളാ​ണ് കു​മ​രം​പു​ത്തൂ​ർ നെ​ച്ചു​ള്ളി​യി​ലെ ലാ​ന്‍റേണ്‍ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി. ര​ണ്ടു​വ​ർ​ഷ​മാ​യി 42-ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് താ​ങ്ങും ത​ണ​ലു​മാ​ണ് ഇ​വ​ർ.
മ​ഹാ​മാ​രി നി​സ​ഹാ​യ​മാ​ക്കു​ന്ന ജീ​വി​ത​കാ​ല​ത്ത് ആ​ശ്ര​യി​ക്കു​ന്ന​വ​രെ പോ​റ്റാ​ൻ ഇ​വ​ർ ആ​ക്രി സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി ക്കാ​നി​റ​ങ്ങി. പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വ​രു​ടെ കാ​രു​ണ്യ​ത്തി​ൽ ക​ഴി​യു​ന്ന​ത്.
മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ൾ, ഡ​യാ​ലി​സി​സി​ന് വി​ധേ​യ​രാ​കു​ന്ന​വ​ർ, നി​ത്യ​ജീ​വി​ത​ത്തി​നു​പോ​ലും നി​വൃ​ത്തി​യി​ല്ലാ​ത്ത​വ​ർ എ​ന്നി​ങ്ങ​നെ ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ളെ​യാ​ണ് ഇ​വ​ർ പോ​റ്റു​ന്ന​ത്. ഒ​ന്നി​ല​ധി​കം കു​ടും​ബ​ങ്ങ​ളു​ടെ വീ​ടി​ന്‍റെ വാ​ട​ക​യും ന​ല്കു​ന്നു​ണ്ട്.
ര​ണ്ടു​വ​ർ​ഷം മു​ന്പാ​ണ് ലാ​ന്‍റേ​ണ്‍ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി സ​ഹാ​യ​ദൗ​ത്യ​വു​മാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. 150-ഓ​ളം അം​ഗ​ങ്ങ​ളാ​ണ് ഈ ​സം​ഘ​ട​ന​യി​ലു​ള്ള​ത്. എ​ല്ലാ മാ​സ​വും പ​ത്താം തീ​യ​തി​ക്കു​മു​ന്പ് ഇ​വ​ർ നി​ർ​ധ​ന​രു​ടെ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കും.
അം​ഗ​ങ്ങ​ൾ പി​രി​വെ​ടു​ത്തും സു​മ​ന​സു​ക​ളു​ടെ സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ച്ചും പ്ര​വാ​സി​ക​ളു​ടെ അ​ക​മ​ഴി​ഞ്ഞ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളു​മാ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത്.
ഒ​രു​മാ​സ​ത്തെ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​ന് ഇ​രു​പ​തി​നാ​യി​രം രൂ​പ ചെ​ല​വു​വ​രും. 22 മാ​സ​മാ​യി മു​ട​ങ്ങാ​തെ നി​ർ വ​ഹി​ക്കു​ന്ന ഈ ​കാ​രു​ണ്യ​പ്ര​വൃ​ത്തി​ക്ക് കോ​വി​ഡ് മ​ഹാ​മാ​രി​യും പ്ര​തി​സ​ന്ധി​ക​ൾ തീ​ർ​ത്തു.
നാ​ട്ടി​ലെ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​വും ഒ​പ്പ​മു​ണ്ട്. ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി അ​ൻ​ഷാ​ദ് തോ​ട്ട​ശേ​രി, ജാ​സ​ർ ചെ​ന്പ​ൻ, സാ​ദി​ഖ് നാ​ല​ക​ത്ത്, ബാ​പ്പു ക​ഷാ​യ​പ​ടി, അ​നി​ൽ, റെ​ജി, എ​ൻ.​കെ.​ഷെ​ഫീ​ഖ്, ഹി​ഷാം തു​ട​ങ്ങി​യ​വ​രാ​ണ് പ​ഴ​യ സാ​ധ​ന​ങ്ങ​ളു​ടെ ശേ​ഖ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്കി​യ​ത്.