പൂ​ക്കോ​ട്ടു​കാ​വ് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കെ​ട്ടി​ടോ​ദ്ഘാ​ട​നം
Tuesday, October 20, 2020 12:08 AM IST
ഒ​റ്റ​പ്പാ​ലം: പൂ​ക്കോ​ട്ടു​കാ​വ് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നു നി​ർ​മി​ച്ച ഇ​രു​നി​ല​കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പി.​ഉ​ണ്ണി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പൂ​ക്കോ​ട്ടു​കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഒ​റ്റ​പ്പാ​ലം എം​എ​ൽ​എ പി.​ഉ​ണ്ണി​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും ഒ​രു​കോ​ടി ചെ​ല​വി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ ലാ​ബ്, ഫാ​ർ​മ​സി, ഒ​പി രോ​ഗി​ക​ൾ​ക്ക് കാ​ത്തി​രി​പ്പി​നു​ള്ള ഇ​ടം, കു​ടി​വെ​ള്ളം തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഉ​റ​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ര​ണ്ടു ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​മു​ണ്ട്. പൂ​ക്കോ​ട്ടു​കാ​വ് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വ​രു​ന്ന 14,000 ത്തി​ല​ധി​കം ജ​ന​ങ്ങ​ൾ​ക്കാ​ണ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ സൗ​ക​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ക. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു ന​ട​ന്ന പ​രി​പാ​ടി​യി​ൽ ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​അ​ര​വി​ന്ദാ​ക്ഷ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശ​ശീ​ന്ദ്ര​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഗി​രി​ജ പ​ങ്കെ​ടു​ത്തു.