കുറവന്പാടിയിലെത്തിയ ട്രക്കിംഗ് സംഘത്തെ മടക്കി അയച്ചു
Monday, October 19, 2020 12:12 AM IST
അ​ഗ​ളി :മേ​ലേ​കു​റ​വ​ൻ​പാ​ടി ഒ​ൻ​പ​ത് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ട്ര​ക്കി​ങി​നാ​യി എ​ത്തി​യ ഒ​രു ഡ​സ​നോ​ളം വാ​ഹ​ന​ങ്ങ​ൾ നാ​ട്ടു​കാ​ർ കു​റ​വ​ൻ​പാ​ടി ജം​ഗ്ഷ​നി​ൽ ത​ട​ഞ്ഞു മ​ട​ക്കി​യ​യ​ച്ചു .
ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ​യാ​ണ് വാ​ഹ​ന​വ്യൂ​ഹം കു​റ​വ​ൻ​പാ​ടി ജം​ഗ്ഷ​നി​ലെ​ത്തി​യ​ത്. ക​ന​ത്ത മ​ഴ​യി​ലും ഉ​രു​ൾ പൊ​ട്ട​ലി​ലും മ​റ്റു പ്ര​കൃ​തി​ക്ഷോ​ഭ ങ്ങ​ളി​ലും പെ​ട്ട് ത​ക​ർ​ന്നു കി​ട​ന്ന റോ​ഡ് ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​ന്പാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ​ത്. ര​ണ്ട് കി​ലോ​മീ​റ്റ​റി​ലേ​റെ ചെ​ങ്കു​ത്താ​യ മ​ല​മു​ക​ളി​ലേ​ക്കാ​ണ് റോ​ഡ്. ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങി പു​ന​ർ​നി​ർ​മി​ച്ച ത​ങ്ങ​ളു​ടെ റോ​ഡ് ന​ശി​പ്പി​ക്കാ​ന​നു​വ​ദി​ക്കി​ല്ലെ​ന്നും ഉ​ദ്യ​മ​ത്തി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നും ട്ര​ക്കിം​ഗ് സം​ഘ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു . മു​ൻ വ​ർ​ഷം ഓ​ഫ് റോ​ഡ് റേ​സ് ന​ട​ത്തി റോ​ഡ് ത​ക​ർ​ത്ത സം​ഭ​വം നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് മേ​ലേ​കു​റ​വ​ൻ​പാ​ടി​യി​ലേ​ക്കു​ള്ള ട്ര​ക്കിം​ഗ് ഉ​ദ്യ​മം ഉ​പേ​ക്ഷി​ച്ചു സം​ഘം മ​ട​ങ്ങി.