ചു​ള്ളി​പ്പെ​രു​ക്കമേ​ട്ടി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഒ​ഴി​യാ​ബാ​ധ
Monday, October 19, 2020 12:09 AM IST
വ​ണ്ടി​ത്താ​വ​ളം: ശ​നി​യാ​ഴ്ച രാ​ത്രി വ​ണ്ടി​ത്താ​വ​ളം ചു​ള്ളി​പ്പെ​രു​ക്ക​മേ​ട്ടി​ൽ വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ൽ മൂ​ന്നു ജീ​വ​ൻ പൊ​ലി​ഞ്ഞ​ത് സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യി​ൽ. ഇ​തേ സ്ഥ​ല​ത്ത് ഇ​രു​ച​ക്ര​വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.
വ​ണ്ടി​ത്താ​വ​ളം ചി​ന്ന​മീ​രാ​ൻ സാ ​പ​ള്ളി ഉ​സ്താ​ദ് ഓ​ടി​ച്ച​കാ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ലു പേ​ർ​ക്കും പ​രി​ക്ക് പ​റ്റി​യി​രു​ന്നു. ഒ​രു മാ​സം മു​ൻ​പാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ടി​ച്ച് സ​മീ​പ​വാ​സി​യാ​യ കൃ​ഷ്ണ​ൻ 60 ന് ​സാ​ര​മാ​യ പ​രി​ക്കേ​റ്റ സം​ഭ​വ​വും ന​ട​ന്നി​ട്ടു​ണ്ട്.
ലോ​റി​യി​ൽ വ​യ്ക്കോ​ൽ ക​യ​റ്റു​ന്ന​തി​നി​ടെ ഇ​രു​ച​ക്ര​വാ​ഹ​നം ഇ​ടി​ച്ച് മ​ധ്യ​വ​യ​സ്ക്ക​ന്‍റെ ജീ​വ​നും പൊ​ലി​ഞ്ഞി​ട്ടു​ണ്ട്. സ്വ​കാ​ര്യ ബ​സും ആ​ട്ടോ ടാ​ക്സി ,ഇ​രു​ച​ക്ര​വാ​ഹ​നം എ​ന്നീ മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ സാ​ര​മാ​യ പ​രി​ക്കേ​റ്റ അ​പ​ക​ട​ങ്ങ​ളും സ​മീ​പ​കാ​ല​ത്ത് ന​ട​ന്നി​ട്ടു​ണ്ട്.
ശ​നി​യാ​ഴ്ച രാ​ത്രി​ക്കു​ള്ളി​പ്പെ​രു​ക്ക മേ​ട്ടി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് പ​ട്ട​ഞ്ചേ​രി വ​ഴു​വ​ക്കാ​ട് വേ​റാ​ങ്ക​ർ വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ ര​ഘു​നാ​ഥ് (29), വ​ണ്ടി​ത്താ​വ​ളം അ​ല​യാ​ർ ക​ണ്ണ​ന്‍റെ മ​ക​ൻ കാ​ർ​ത്തി​ക്ക് (22),തൃ​ശൂ​ർ പോ​ർ​ക്ക​ളം മൂ​ർ​ത്ത​ത്തി​ൽ വീ​ട്ടി​ൽ അ​ജി​ത്ത് (22) എ​ന്നി​വ​രാ​ണ് മ​ര​ണ പ്പെ​ട്ട​ത്.
അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​സ​ഞ്ചാ​രി​ക​ളാ​യ പ​ട​ഞ്ചേ​രി വ​ഴു​വ​ക്കോ​ട് വേ​ലാ​യു​ധ​ൻ മ​ക​ൻ ദി​നേ​ശ് (29) ,തൃ​ശ്ശൂ​ർ സ്വ​ദേ​ശി വേ​ണു​വി​ന്‍റെ മ​ക​ൻ ദി​നേ​ശ് എ​ന്നി​വ​രും സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​താ​യി മീ​നാ​ക്ഷി​പു​രം പോ​ലീ​സ് പ​റ​ഞ്ഞു.
കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഇ​ൻ​ക്വ​സ്റ്റം പോ​സ്റ്റു​മോ​ർ​ട്ട​വും ന​ട​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ടും​ബ​ക്കാ​ർ​ക്ക് വി​ട്ടു​ന​ൽ​കു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.
അ​പ​ക​ട​മേ​ഖ​ല യാ​യി മാ​റി​യ ചു​ള്ളി​ക്ക​മേ​ട്ടി​ൽ അ​രി​കി മോ​മി​റ്റ​ർ പാ​ത​യി​ൽ വാ​ഹ​ന​സ​ഞ്ചാ​രി​ക​ൾ പ​തു​ക്കെ സ​ഞ്ച​രി​ക്കാ​ൻ വേ​ണ്ട ക്ര​മീ​ക​ര​ണം പൊ​തു​മ​രാ​മ​ത്ത് ഏ​ർ​പ്പെ​ടു​ത്ത ണ​മെ​ന്നും റോ​ഡി​നി​രു​വ​ശ​ത്തെ കാ​ഴ്ച മ​റ​വാ​യി നി​ൽ​ക്കു​ന്ന പാ​ഴ്ചെ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട പ​ട്ട​ഞ്ചേ​രി പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ മു​റി​ച്ചു നി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.