അ​റ​സ്റ്റി​ലാ​യ കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​നു ജാ​മ്യം
Monday, October 19, 2020 12:09 AM IST
നെന്മാ​റ: വാ​യ്പ ത​ട്ടി​പ്പി​ൽ അ​റ​സ്റ്റി​ലാ​യ കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ന് ജാ​മ്യം ല​ഭി​ച്ചു.
നെന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൻ റീ​നാ സു​ബ്ര​മ​ഹ്മ​ണ്യ​നാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് ജാ​മ്യം ല​ഭി​ച്ച​ത്.
കു​ടും​ബ​ശ്രീ വാ​യ്പ എ​ടു​ത്ത് ന​ൽ​കി​യ​തി​ൽ 68 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന വ​ക്കാ​വി​ലെ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​ടെ പ​രാ​തി​യി​ലാ​ണ് നെന്മാ​റ പോ​ലീ​സ് ചെ​യ​ർ​പേ​ഴ്സ​നെ ഒ​ക്ടോ​ബ​ർ ആ​റി​ന് അ​റ​സ്റ്റു ചെ​യ്ത​ത്.
ഇ​വ​രെ കൂ​ടാ​തെ സി.​പി.​എം മാ​ട്ടു​പ്പാ​റ ബ്രാ​ഞ്ച് മു​ൻ സെ​ക്ര​ട്ട​റി വി.​അ​നി​ൽ​കു​മാ​റും, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഫാം ​നോ​ക്കി​യി​രു​ന്ന കു​മാ​റും പ്ര​തി​ക​ളാ​ണ്. 2017 ൽ ​വാ​യ്പ എ​ടു​ത്ത​ത് തി​രി​ച്ച​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് നെന്മാ​റ ക​ന​റാ ബാ​ങ്ക് ശാ​ഖ​യി​ൽ നി​ന്ന് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.
ഇ​തോ​ടെ​യാ​ണ് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യ്ക്ക് പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി പ്ര​കാ​രം 12 കേ​സു​ക​ളാ​ണ് നെന്മാ​റ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.
ഇ​തി​ൽ ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ രേ​ഖ​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ചെ​യ​ർ​പേ​ഴ്സ​നെ അ​റ​സ്റ്റു ചെ​യ്ത​ത്. മ​റ്റു ര​ണ്ടു പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നാ​യി​ട്ടി​ല്ല. ഇ​വ​ർ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.