റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ന്‍റെ പു​ക​പ്പു​ര​ക്ക് തീ​പി​ടി​ച്ച് വ​ൻന​ഷ്ടം
Monday, October 19, 2020 12:09 AM IST
വ​ട​ക്ക​ഞ്ചേ​രി: വാ​ൽ​കു​ള​ന്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചു​ണ്ണാ​ന്പു​ക്കാ​ര​ൻ​കു​ള​ന്പ് റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ന്‍റെ പു​ക​പ്പു​ര​ക്ക് തീ​പി​ടി​ച്ച് വ​ൻ ന​ഷ്ടം. അ​യ്യാ​യി​രം റ​ബ​ർ ഷീ​റ്റു​ക​ളും കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​കൂ​ര​യും ഷീ​റ്റ് ഉ​ണ​ക്കാ​ൻ സ്ഥാ​പി​ച്ചി​രു​ന്ന സ്റ്റാ​ൻ​ഡു​ക​ളും ക​ത്തി​ന​ശി​ച്ചു.​
അ​ഞ്ച് ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി സം​ഘ​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​ന്പ​ർ എ​ൽ​ദോ പ​റ​ഞ്ഞു. ഓ​ഫീ​സി​നോ​ട് ചേ​ർ​ന്നു​ള്ള​താ​ണ് പു​ക​പ്പു​ര.
​തീ ക​ണ്ട​യു​ട​ൻ ഓ​ഫീ​സി​ലെ സാ​ധ​ന​ങ്ങ​ളെ​ല്ലാം മാ​റ്റി. അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കു ശേ​ഷം ഏ​താ​നും ദി​വ​സം മു​ന്പാ​ണ് പു​ക​പ്പു​ര​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.​ഉ​ണ​ക്ക​മാ​യ കു​റെ ഷീ​റ്റു​ക​ൾ ഇ​ന്ന​ലെ നീ​ക്കം ചെ​യ്യാ​നി​രി​ക്കെ​യാ​യി​രു​ന്നു തീ​പി​ടു​ത്തം.
തീ​യി​ലേ​ക്ക് ഷീ​റ്റ് വീ​ണ​താ​കാം തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.​ക​ഴി​ഞ്ഞ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. സ​മീ​പ​ത്തേ​ക്ക് അ​ടു​ക്കാ​നാ​കാ​ത്ത വി​ധം തീ ​പ്ര​ദേ​ശ​ത്ത് ഉ​യ​ർ​ന്ന് പൊ​ങ്ങി. സ​മീ​പ​ത്തെ മ​ര​ങ്ങ​ൾ ചൂ​ടി​ൽ ക​രി​ഞ്ഞു.
ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​ക്കാ​രും ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്. ഷീ​റ്റു​ക​ൾ ഒ​ന്നാ​കെ അ​ഗ്നി​ക്കി​ര​യാ​യ​തി​നാ​ൽ ഒ​രു ദി​വ​സ​ത്തോ​ളം തീ ​തു​ട​ർ​ന്നു.