വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ര​ണ്ടു​പേ​ർ​ക്കു കോ​വി​ഡ്
Sunday, October 18, 2020 10:48 PM IST
ചി​റ്റൂ​ർ: വ​ണ്ടി​ത്താ​വ​ളം ചു​ള്ളി​പ്പെ​രു​ക്ക​മേ​ട്ടി​ൽ വാ​ഹ​ന അ​പ​ക​ട​ത്തെ തു​ട​ർ​ന്നു മ​ര​ണ​പ്പെ​ട്ട മൂ​ന്നു പേ​രി​ൽ ര​ണ്ടു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വ​ണ്ടി​ത്താ​വ​ളം അ​ല​യാ​ർ കണ്ണപ്പന്‍റെ മകൻ കാ​ർ​ത്തി​ക് (22) , തൃ​ശൂ​ർ പോ​ർ​ക്ക​ളം മൂർക്കത്ത് വീട്ടിൽ അ​ജി​ത്ത് (22) എ​ന്നി​വ​ർ​ക്കാ​ണ് പോ​സി​റ്റീ​വാ​യ​ത്.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി ച്ച ​ഫ​യ​ർ ഫോ​ഴ്സ് അ​ധി​കൃ​ത​ർ മ​തി​യാ​യ സു​ര​ക്ഷി​താ​സം​വി​ധാ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. കോ​വി​ഡ് നി​ബ​ന്ധ​ന​ക​ൾ പ്ര​കാ​രം സം​സ്ക്കാ​രം ന​ട​ത്തു​മെ​ന്ന് മീ​നാ​ക്ഷി​പു​രം പോ​ലി​സ് അ​റി​യി​ച്ചു.

അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട മ​റ്റൊ​രാ​ളാ​യ പ​ട്ട​ഞ്ചേ​രി ചേ​രി​ങ്ക​ൽ വീ​ട്ടി​ൽ ര​ഘു​നാ​ഥി​നു കോ​വി​ഡി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു.