വൃ​ദ്ധ​ദ​ന്പ​തി​ക​ൾ​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യം ഇ​നി​യും അ​ക​ലെ
Sunday, October 18, 2020 1:24 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ വൃ​ദ്ധ​ദ​ന്പ​തി​ക​ൾ​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യം ഇ​നി​യും അ​ക​ലെ. കാ​ഞ്ഞി​ര​പ്പു​ഴ, തെ​ങ്ക​ര, കു​മ​രം​പു​ത്തൂ​ർ, കോ​ട്ടോ​പ്പാ​ടം, ക​രി​ന്പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നൂ​റി​ല​ധി​കം ആ​ളു​ക​ൾ​ക്കാ​ണ് സ​ഹാ​യം വൈ​കു​ന്ന​ത്.
ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ കാ​ഞ്ഞി​ര​പ്പു​ഴ പൂ​ഞ്ചോ​ല കാ​ഞ്ഞി​രം​ചോ​ല കാ​വി​ൽ ച​ന്ദ്ര​ന്‍റെ വീ​ട് ത​ക​ർ​ന്നി​രു​ന്നു. വീ​ടി​ന്‍റെ ചു​മ​രു​ക​ൾ പൂ​ർ​ണ​മാ​യി വി​ണ്ടു​കീ​റി. ശ​ക്ത​മാ​യ മ​ഴ​പെ​യ്താ​ൽ വീ​ടി​ന്‍റെ ഒ​രു​ഭാ​ഗം ത​ക​ർ​ന്നു​വീ​ഴും. ചോ​ർ​ച്ച​യു​ള്ള വീ​ടി​നു​മു​ക​ളി​ൽ ടാ​ർ​പ്പാ​യ വ​ലി​ച്ചു​കെ​ട്ടി​യാ​ണ് ച​ന്ദ്ര​നും ഭാ​ര്യ​യും മ​റ്റ് ആ​റ് കു​ടും​ബാം​ഗ​ങ്ങ​ളും താ​മ​സി​ക്കു​ന്ന​ത്. മ​ഴ ശ​ക്ത​മാ​കു​ന്പോ​ൾ പ​ല​പ്പോ​ഴും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് താ​മ​സം മാ​റു​ക​യാ​ണ് പ​തി​വ്.

വീ​ട് ത​ക​ർ​ന്നു​തു​ട​ങ്ങി​യ​തോ​ടെ ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​രും അ​സി​സ്റ്റ​ൻ​റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് വീ​ടി​ന് 70 ശ​ത​മാ​നം നാ​ശ​ന​ഷ്ട​മു​ള്ള​താ​യി വി​ല​യി​രു​ത്തി​യി​രു​ന്നു. പി​ന്നീ​ട് ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ല്ല. ഇ​തു​പോ​ലെ നാ​ശ​മു​ണ്ടാ​യ പ​ത്തോ​ളം വീ​ടു​ക​ൾ പ്ര​ദേ​ശ​ത്തു​ണ്ട്. ഇ​വ​ർ​ക്കും ആ​വ​ശ്യ​മാ​യ സ​ഹാ​യം ല​ഭി​ച്ചി​ല്ല. വി​ല്ലേ​ജി​ന്‍റെ പ​രി​ധി​യി​ൽ അ​ല്ലാ​ത്ത​തി​നാ​ൽ റ​വ​ന്യൂ​വ​കു​പ്പി​ൽ​നി​ന്നും കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം സാ​ബു മൈ​ലം​വേ​ലി​ൽ പ​റ​ഞ്ഞു. പു​തി​യ വീ​ട് വ​യ്ക്കു​ന്ന​തി​നു​ള്ള സാ​ന്പ​ത്തി​കം ച​ന്ദ്ര​ന്‍റെ കു​ടും​ബ​ത്തി​നി​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷം നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​വ​രു​ടെ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​തു കാ​ര​ണം പു​തി​യ ലൈ​ഫ് പ​ദ്ധ​തി​ക്ക് അ​പേ​ക്ഷ ന​ല്കാ​നും ഇ​വ​ർ​ക്കാ​യി​ട്ടി​ല്ല.