പെ​രു​വെ​ന്പി​ൽ സം​ഭ​ര​ണം തു​ട​ങ്ങി; നെ​ല്ല് ഉ​ണ​ക്കാ​നാ​കാ​തെ ക​ർ​ഷ​ക​ർ വ​ല​യു​ന്നു
Sunday, October 18, 2020 1:24 AM IST
പു​തു​ന​ഗ​രം: പെ​രു​വെ​ന്പ് പ​ഞ്ചാ​യ​ത്തി​ൽ നെ​ല്ലു​സം​ഭ​ര​ണം തു​ട​ങ്ങി​യെ​ങ്കി​ലും അ​ള​ന്നു​ന​ല്കാ​ൻ ക​ഴി​യാ​തെ ക​ർ​ഷ​ക​ർ വ​ല​യു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യി​ൽ നെ​ല്ല് വീ​ടു​വ​രാ​ന്ത​ക​ളി​ൽ ചാ​ക്കി​ൽ കെ​ട്ടി​വ​ച്ച​തും ഈ​ർ​പ്പം കൂ​ട്ടി​യ​തു​മാ​ണ് നെ​ല്ല് അ​ള​ക്കാ​ൻ ത​ട​സ​മാ​കു​ന്ന​ത്.
നെ​ല്ലു ഉ​ണ​ക്കു​ന്ന​തി​നു സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളെ ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി​വ​ന്ന​തി​നാ​ൽ ചെ​ല​വും​കൂ​ടി. ക​റ്റ​ക്ക​ള​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ റോ​ഡി​ലും വ​രാ​ന്ത​ക​ളി​ലു​മാ​ണ് നെ​ല്ലു ഉ​ണ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം പാ​ല​ത്തു​ള്ളി​യി​ൽ മ​ഴ പെ​യ്ത​പ്പോ​ൾ വ​രാ​ന്ത​ക​ളി​ലും റോ​ഡി​ലും വി​രി​ച്ച് നെ​ല്ലു കു​ത്തി​യൊ​ഴു​കി​യ സം​ഭ​വ​വ​മു​ണ്ടാ​യി. പാ​ല​ത്തു​ള്ളി അ​ഷ​റ​ഫി​ന്‍റെ 250 ചാ​ക്ക് നെ​ല്ല് മ​ഴ​യി​ൽ ന​ന​ഞ്ഞു. ന​ന​ഞ്ഞ നെ​ല്ല് ര​ണ്ടു ഫാ​നു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ഉ​ണ​ക്കു​ന്ന​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ ഓ​ഗ​സ്റ്റി​ൽ പ്ര​ള​യ​സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക​ർ​ഷ​ക​ർ ഭ​യ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു വി​പ​രീ​ത​മാ​യി കൊ​യ്ത്ത് തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്നു മ​ഴ തു​ട​ങ്ങി​യ​ത്. ക​റ്റ​ക്ക​ള​ങ്ങ​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന നെ​ല്ല് അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്താ​യാ​ലേ മു​ട​ക്കു​മു​ത​ലെ​ങ്കി​ലും ല​ഭി​ക്കൂ. ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും നെ​ൽ​കൃ​ഷി​യെ ആ​ശ്ര​യി​ച്ചാ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്. സ്വ​കാ​ര്യ മി​ല്ലു​ട​മ​ക​ൾ ഇ​ട​നി​ല​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് ക​ർ​ഷ​ക​രി​ൽ​നി​ന്നും കു​റ​ഞ്ഞ​വി​ല​യ്ക്ക് നെ​ല്ലെ​ടു​ക്കാ​നും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.