പാലക്കാട് വലിയങ്ങാടിയെ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണി​ൽ​നി​ന്നും നി​ബ​ന്ധ​ന​ക​ളോ​ടെ ഒ​ഴി​വാ​ക്കി
Wednesday, September 30, 2020 12:11 AM IST
പാ​ല​ക്കാ​ട്: വ​ലി​യ​ങ്ങാ​ടി മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​തി​നാ​ൽ ശ​കു​ന്ത​ള ജം​ഗ്ഷ​ൻ മു​ത​ൽ മേ​ലാ​മു​റി മാ​ർ​ക്ക​റ്റ് അ​വ​സാ​നി​ക്കു​ന്ന​തു വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ നി​ബ​ന്ധ​ന​ക​ളോ​ടെ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോറി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി അ​റി​യി​ച്ചു.

ആറുകേസുകൾ: മാ​സ്ക് ധ​രി​ക്കാ​ത്ത
243 പേ​ർ​ക്കെ​തി​രേയും കേ​സ്

പാലക്കാട് : കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ഇ​ന്നലെ വൈ​കി​ട്ട് ഏഴു വ​രെ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​റ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി.​വൈ.​എ​സ്.​പി എം. ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. 43 പ്ര​തി​ക​ളാ​ണു​ള്ള​ത്. 12 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ 243 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.