കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​നം നവീകരണം മ​ല​ന്പു​ഴ മോ​ഡ​ലി​ൽ
Wednesday, September 30, 2020 12:11 AM IST
മ​ണ്ണാ​ർ​ക്കാ​ട്: വി​ക​സ​നം എ​ങ്ങു​മെ​ത്താ​തെ ഇ​രി​ക്കു​ന്ന കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​ന​ത്തി​ന് പു​തു​ജീ​വ​ൻ ന​ല്കു​ന്ന​തി​നു കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​നം ജ​ല​സേ​ച​ന​വ​കു​പ്പ്, ഡി​ടി​പി​സി നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക്.
ഡി​ടി​പി​സി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്ന ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​നം ഇ​നി ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ​യും നി​യ​ന്ത്ര​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കും.
പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​ന​മാ​യി ഡി​ടി​പി​സി ചെ​യ​ർ​മാ​നാ​യ ജി​ല്ലാ​ക​ള​ക്ട​റു​ടെ​യും ജ​ല​സേ​ച​ന​വ​കു​പ്പ് കാ​ഞ്ഞി​ര​പ്പു​ഴ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ​യും പേ​രി​ൽ മ​ണ്ണാ​ർ​ക്കാ​ട് സ​ബ് ട്ര​ഷ​റി​യി​ൽ സം​യു​ക്ത അ​ക്കൗ​ണ്ട് തു​ട​ങ്ങി. ഇ​നി ഉ​ദ്യാ​ന​ത്തി​ൽ​നി​ന്നു​ള്ള വ​രു​മാ​നം ഈ ​അ​ക്കൗ​ണ്ടി​ലാ​യി​രി​ക്കും നി​ക്ഷേ​പി​ക്കു​ക.
കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് ന​ട​പ്പി​ലാ​കു​ന്ന​ത്. ഉ​ദ്യാ​ന​ത്തി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ഇ​രു​വ​കു​പ്പു​ക​ളും സം​യോ​ജി​ച്ചാ​ണ് ഇ​നി ന​ട​പ്പി​ലാ​ക്കു​ക.
മ​ല​ന്പു​ഴ ഉ​ദ്യാ​ന​ത്തി​ന്‍റെ മാ​തൃ​ക​യി​ലാ​യി​രി​ക്കും ഇ​നി കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. ഉ​ദ്യാ​ന​ത്തി​ന്‍റെ പൂ​ർ​ണ​സം​ര​ക്ഷ​ണ​വും നി​യ​ന്ത്ര​ണ​വും ജ​ല​സേ​ച​ന വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​കും.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദ്യാ​ന​ത്തി​ൽ പു​തി​യ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ൻ​റ​ർ, ഗാ​ർ​ഡ​ൻ, സെ​ക്ഷ​ൻ ഓ​ഫീ​സ് എ​ന്നി​വ തു​ട​ങ്ങും. ഓ​ഫീ​സ് കാ​ര്യ​ങ്ങ​ൾ​ക്കാ​യി ആ​റു ത​സ്തി​ക​ക​ളും ഉ​ദ്യാ​നം പ​രി​പാ​ലി​ക്കു​ന്ന​തി​നാ​യി 20 സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ക്ക​ണം. ഉ​ദ്യാ​ന​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളി​ൽ ഭ​ര​ണാ​നു​മ​തി ഡി​ടി​പി​സി ചെ​യ​ർ​മാ​ൻ ന​ല്കാ​നും സാ​ങ്കേ​തി​കാ​നു​മ​തി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ന​ല്കാ​നും മേ​ൽ​നോ​ട്ടം ജ​ല​സേ​ച​ന വ​കു​പ്പ് സെ​ക്ഷ​ൻ അ​സി​സ്റ്റ​ൻ​റ് എ​ൻ​ജി​നീ​യ​ർ വ​ഹി​ക്കു​വാ​നു​മാ​ണ് തീ​രു​മാ​ന​മാ​യ​ത്. ഉ​ദ്യാ​ന​ത്തി​ലെ ബി​ല്ലു​ക​ൾ ഡി​ടി​പി​സി ചെ​യ​ർ​മാ​നും എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റും സം​യു​ക്ത​മാ​യി പാ​സാ​ക്കും. എം​എ​ൽ​എ, എം​പി, ജ​ല​സേ​ച​ന​വ​കു​പ്പ് ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ഇ​നി ഡി​ടി​പി​സി​യു​ടെ പ്ര​ത്യേ​കാ​നു​മ​തി ആ​വ​ശ്യ​മി​ല്ല.
പു​തി​യ വി​ക​സ​ന​ത്തി​ന് പു​തി​യ ഭ​ര​ണ​മാ​റ്റം കൂ​ടു​ത​ൽ ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ.
പു​തി​യ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജ​ല​സേ​ച​ന​വ​കു​പ്പി​ന്‍റെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥ​ലം ഉ​ദ്യാ​ന​ത്തോ​ട് ചേ​ർ​ത്ത് സ​സ്യോ​ദ്യാ​നം, ബ​സ് സ്റ്റാ​ൻ​ഡ്, കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ, ക​ച്ച​വ​ട സ്റ്റാ​ളു​ക​ൾ എ​ന്നി​വ​യും, ആ​ധു​നി​ക​രീ​തി​യി​ൽ ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വ്, ബൊ​ട്ടാ​ണി​ക്ക​ൽ ബാം​ബൂ ഗാ​ർ​ഡ​ൻ, ഫി​ഷ് അ​ക്വേ​റി​യം, ഇ​ല​ക്ട്രി​ക് ട്രെ​യി​ൻ, ഹെ​ലി​പാ​ഡ്, പോ​ലീ​സ് ഒൗ​ട്ട് പോ​സ്റ്റ്, സ്നേ​ക്ക് പാ​ർ​ക്ക്, റോ​പ്പ് വേ ​എ​ന്നി​വ​യും ര​ണ്ടു വ​കു​പ്പു​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ തു​ട​ങ്ങും.
ഇ​തി​നു​ള്ള പ്രൊ​പ്പോ​സ​ൽ ത​യാ​റാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പ​റ​ഞ്ഞു. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യു​ള്ള കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ആ​ധു​നി​ക പ​ദ്ധ​തി​ക​ൾ തു​ട​ങ്ങ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം.