ഇ​ന്ന​ലെ കൊ​ടു​വാ​യൂ​രി​ൽ 45, ​പു​തു​ന​ഗ​രത്തു 12 പേ​ർ​; 11 പോ​ലീ​സു​കാർക്കും കോവിഡ്
Wednesday, September 30, 2020 12:11 AM IST
കൊ​ടു​വാ​യൂ​ർ: ഇ​ന്ന​ലെ കൊ​ടു​വാ​യൂ​ർ സാ​മു​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ 251 പേ​ർ​ക്ക് ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ 45 പേ​ർ​ക്ക് കോ​വി​ഡ്. ഇ​തി​ൽ പ​തി​നൊ​ന്നു​പേ​ർ പു​തു​ന​ഗ​രം സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രാ​ണ്.
പു​തു​ന​ഗ​രം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 12 പേ​രും രോ​ഗ​ബാ​ധി​ത​രാ​യി. പു​തു​ന​ഗ​രം സ്റ്റേ​ഷ​നി​ൽ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ടെ​സ്റ്റി​ൽ നാ​ലു​പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
ഇ​ന്ന​ലെ ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ജി​ല്ലാ മേ​ധാ​വി​ക്ക് തു​ട​ർ​ന​ട​പ​ടി​ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും സ്റ്റേ​ഷ​ൻ മു​റി​ക​ളി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും സ്റ്റേ​ഷ​ൻ എ​സ് എ​ച്ച് ഒ ​ഇ​ൻ​സ്പെ​ക്ട​ർ ആ​ദം ഖാ​ൻ അ​റിയി​ച്ചു.
പു​തു​ന​ഗ​ര​ത്ത് രോ​ഗം സ്ഥി​രീ​ക​രി ച്ച​വ​രി​ൽ ഒ​ന്പ​തു​പേ​ർ പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ളാ​ണ്.
മൂ​ന്നു​പേ​ർ പെ​രു​വെ​ന്പ് പ​ഞ്ചാ​യ​ത്തി​ലു​ൾ​പ്പെ​ട്ട​വ​രാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രു ലാ​ബ് ടെ​ക്നീ​ഷ്യ​ൻ ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​ർ സ്ത്രീ​ക​ളാ​ണ്. ഒ​രു പ​തി​നാ​ലു വ​യ​സു​കാ​ര​നും രോ​ഗ​ബാ​ധി​ത​രി​ൽ ഉ​ൾ​പ്പെ​ടും.
കൊ​ടു​വാ​യൂ​രി​ൽ കൂ​ടു​ത​ൽ​പേ​രെ പ​രി​ശോ​ധ​ന ന​ട​ത്തും. കൊ​ടു​വാ​യൂ​ർ ടൗ​ണി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ലോ​ക്ക് ഡൗ​ണ്‍ കാ​ലാ​വ​ധി ഇ​ന്ന​ലെ അ​വ​സാ​നി​ച്ചെ​ങ്കിലും ​നീ​ട്ടാ​നാ​ണ് സാ​ധ്യ​ത.
പ​ത്തു​ദി​വ​സ​മാ​യി കൊ​ടു​വാ​യൂ​ർ സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന പ​രി​ശോ​ധ​ന​ക​ളി​ൽ രോ​ഗ​ബാ​ധി​ർ 418 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും രോ​ഗ​ബാ​ധ വ​ർ​ധി​ക്കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ ആ​ശ​ങ്കാ​കു​ല​രാ​ണ്.