സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ല്ല; ശി​രു​വാ​ണി റോ​ഡി​ൽ മ​ണ്ണി​ടി​ച്ചിൽ
Wednesday, September 30, 2020 12:11 AM IST
ക​ല്ല​ടി​ക്കോ​ട്: സം​ര​ക്ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​ട​ക്കു​ർ​ശി​- ശി​രു​വാ​ണി റോ​ഡി​ൽ മ​ണ്ണി​ടി​യു​ന്ന​ത് പ​തി​വാ​കു​ന്നു. ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഇ​രു​പ​തി​ര​ണ്ട് കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന ഇ​ട​ക്കു​ർ​ശി​ശി​രു​വാ​ണി റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും മ​ണ്ണി​ടി​യു​ന്ന​ത് പ​തി​യാ​യ​തോ​ടെ പ്ര​ദേ​ശ​ത്തു​കാ​ർ ഭീ​തി​യി​ലാ​ണ്.
പാ​ല​ക്ക​യം നി​ര​വി​നു താ​ഴെ ത​ച്ച​രി​ക്ക​ൽ മാ​ത്തു​ക്കു​ട്ടി​യു​ടെ വീ​ടി​നു സ​മീ​പ​ത്തെ വ​ള​വി​ലാ​ണ് മു​പ്പ​ത​ടി​യോ​ളം നീ​ള​ത്തി​ല്ലും ഇ​രു​പ​ത് അ​ടി വീ​തി​യി​ലും ക​ല്ലും മ​ണ്ണും ഇ​ടി​ഞ്ഞ് വീ​ണി​രി​ക്കു​ന്ന​ത്. പാ​ല​ക്ക​യ​ത്തി​നു സ​മീ​പ​വും ഇ​ഞ്ചി​ക്കു​ന്നി​ലും, എ​സ് വ​ള​വി​ലും ഇ​ട​ക്കു​ർ​ശി​ക്കു​സ​മീ​പ​ത്തെ വ​ലി​യ വ​ള​വി​ലും ഇ​ത്ത​ര​ത്തി​ൽ വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞ് വീ​ഴാ​റാ​യി നി​ല്ക്കു​ന്നു​ണ്ട്.
കേ​ര​ള​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ശി​രു​വാ​ണി ഡാ​മി​ൽ​നി​ന്നും കു​ടി​വെ​ള്ളം എ​ടു​ക്കു​ന്ന​തി​നു പ​ക​ര​മാ​യാ​ണ് ഇ​ട​ക്കു​ർ​ശി- ശി​രു​വാ​ണി റോ​ഡ് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി സം​ര​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​മാ​യി ഒ​രു നി​ർ​മാ​ണ സം​ര​ക്ഷ​ണ പ്ര​ർ​ത്ത​ന​ങ്ങ​ളും ത​മി​ഴ് നാ​ട് സ​ർ​ക്കാ​ർ ചെ​യ്യു​ന്നി​ല്ല.
റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വീ​ടു​ക​ളു​മു​ണ്ട്. മ​ഴ​ക്കാ​ല​മാ​കു​ന്ന​തോ​ടെ വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞ് വീ​ടു​ക​ളും ക​ന്നു​കാ​ലി തൊ​ഴു​ത്തു​ക​ളും ന​ശി​ക്കു​മെ​ന്നും ജീ​വ​നും സ്വ​ത്തി​നും നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​മെ​ന്നു​മു​ള്ള ഭീ​തി​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ലോ​ക്ക്ഡൗ​ണ്‍ തീ​ർ​ന്നാ​ലു​ട​നെ വ​ശ​ങ്ങ​ൾ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ഇ​ട​ക്കു​ർ​ശി​മു​ത​ൽ നി​ര​വു​വ​രെ​യു​ള്ള റോ​ഡ് ടാ​ർ ചെ​യ്ത് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​ണ്.