നെല്ല് ഉണക്കാനാകാതെ കർഷകർ
Wednesday, September 30, 2020 12:11 AM IST
നെന്മാ​റ: പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൊ​യ്ത്ത് തു​ട​ങ്ങി​യെ​ങ്കി​ലും ക​ന​ത്ത​മ​ഴ​യി​ൽ നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് വി​ള കൊ​യ്തെ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം കൊ​യ്തെ​ടു​ത്ത നെ​ല്ല് ഉ​ണ​ക്കി​യെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.
തൊ​ഴി​ലാ​ളി​ക​ളെ വ​ച്ച് നെ​ല്ല് ഉ​ണ​ക്കാ​മെ​ന്നു ക​രു​തി​യാ​ൽ മ​ഴ ക​ന​ത്ത​തോ​ടെ അ​തി​നും മാ​ർ​ഗ​മി​ല്ല. മ​ഴ ന​ന​യാ​തെ വീ​ടി​ന​ക​ത്ത് നെ​ല്ല് സൂ​ക്ഷി​ച്ച ക​ർ​ഷ​ക​രും വെ​ട്ടി​ലാ​യി. സ​പ്ലൈ​കോ നെ​ല്ല് സം​ഭ​രി​ക്കാ​ത്ത​തും ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി.
ചെ​റു​കി​ട ക​ർ​ഷ​ക​രി​ൽ പ​ല​രും നെ​ല്ല് സ്വ​കാ​ര്യ​മി​ല്ലു​ക​ൾ​ക്കു ന​ല്കു​ക​യാ​ണ്. സ​പ്ലൈ​കോ 27.40 രൂ​പ​യ്ക്ക് നെ​ല്ലെ​ടു​ക്കു​ന്പോ​ൾ സ്വ​കാ​ര്യ​മി​ല്ലു​ക​ൾ 17 മു​ത​ൽ 18 രൂ​പ ന​ല്കാ​ൻ​പോ​ലും ത​യാ​റാ​കു​ന്നി​ല്ല.
ക​ഴി​ഞ്ഞ സീ​സ​ണി​ൽ നെ​ല്ല് അ​ള​ന്നു കൊ​ടു​ക്കു​ന്ന​തി​നു ര​ജി​സ്റ്റ​ർ ചെ​യ്ത ക​ർ​ഷ​ക​രി​ൽ​നി​ന്നും ഒ​ന്നാം​വി​ള കൊ​യ്ത നെ​ല്ലും അ​ള​ന്നെ​ടു​ക്കും. കൊ​യ്ത നെ​ല്ലു​ണ​ക്കി​യും പ​തി​രു ക​ള​ഞ്ഞും മാ​ത്ര​മേ സ​പ്ലൈ​കോ എ​ടു​ക്കൂ.
കൊ​യ്ത്തു​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കൊ​യ്ത നെ​ല്ല് അ​ന്നു​ത​ന്നെ അ​ള​ന്നു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത​തും വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി ക​ള​ങ്ങ​ളി​ൽ ശേ​ഖ​രി​ച്ച് തൊ​ഴി​ലാ​ളി​ക​ളെ വ​ച്ച് ഉ​ണ​ക്കി​യെ​ടു​ക്കു​ന്ന​തും ക​ർ​ഷ​ക​രെ വ​ല​യ്ക്കു​ക​യാ​ണ്.
ഇ​തി​നാ​ൽ ക​ർ​ഷ​ക​രി​ൽ പ​ല​രും സ്വ​കാ​ര്യ​മി​ല്ലു​ക​ൾ​ക്ക് നെ​ല്ല് അ​ള​ന്നു​കൊ​ടു​ക്കാ​ൻ സ​ന്ന​ദ്ധ​രാ​കു​ന്നു. നെ​ല്ലി​ന്‍റെ വി​ല ഉ​ട​നേ ല​ഭി​യ്ക്കു​ന്ന​തും ക​ർ​ഷ​ക​രെ സ്വ​കാ​ര്യ മി​ല്ലു​ക​ളി​ലേ​ക്കു ക​ർ​ഷ​ക​രെ പ്രേ​രി​പ്പി​ക്കു​ന്നു.
അ​യി​ലൂ​ർ, നെന്മാറ മേ​ഖ​ല​ക​ളി​ലെ കൊ​യ്ത്ത് സ​ജീ​വ​മാ​യെ​ങ്കി​ലും മ​ഴ ക​ന​ത്താ​ൽ കൊ​യ്ത്ത് മാ​റ്റി​വ​യ്ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ്. പ്ര​ദേ​ശ​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പ​ല​യി​ട​ങ്ങ​ളി​ലും നെ​ൽ​ക്ക​തി​ർ വെ​ള്ള​ത്തി​ന​ടി​യി​ൽ വീ​ണു​കി​ട​ക്കു​ക​യാ​ണ്.
ഇ​തി​നു പു​റ​മേ കൊ​യ്ത്ത് യ​ന്ത്ര​ത്തി​ന്‍റെ വാ​ട​ക​നി​ര​ക്ക് ഏ​കീ​ക​രി​ക്കാ​ത്ത​തും ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​മു​ണ്ടാ​ക്കു​ന്നു. അ​യി​ലൂ​ർ, ക​യ്പ​ഞ്ചേ​രി, ക​യ​റാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ തൊ​ഴി​ലു​റ​പ്പു​പ്പ​ണി​ക​ൾ തു​ട​ങ്ങി​യ​തി​നാ​ൽ പ​ണി​ക്ക് തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടു​ന്ന​തി​നും പ്ര​യാ​സ​മാ​കു​ന്നു​ണ്ട്.