മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ല്ക​ണ​മെ​ന്നു വെ​ബി​നാ​ർ
Wednesday, September 30, 2020 12:08 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് കാ​ല​ത്ത് കു​ട്ടി​ക​ളു​ടേ​യും മു​തി​ർ​ന്ന പൗ​രന്മാരു​ടെ​യും മാ​ന​സി​കാ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട രീ​തി​യി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്ന് ഇ​തേ​ക്കു​റി​ച്ച് കേ​ന്ദ്ര ഫീ​ൽ​ഡ് ഒൗ​ട്ട്റീ​ച്ച് ബ്യൂ​റോ സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ൽ വ്യ​ക്ത​മാ​ക്കി. മാ​ന​സി​കോ​ല്ലാ​സ​ത്തി​ന് ഉ​ത​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ളി​ക​ളും ഇ​വി​ടെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന് ക്ലാ​സ് ന​യി​ച്ച ഒ​റ്റ​പ്പാ​ലം ആ​യു​ഷ്ഗ്രാ​മി​ലെ സ്പെ​ഷ​ലി​സ്റ്റ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ.​നി​ഥി​ൻ മോ​ഹ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.
ഐ​സി​ഡി​എ​സ് കു​റ്റി​പ്പു​റം പ്രോ​ജ​ക്ട്, ദേ​ശീ​യ ആ​യു​ഷ് മി​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള പാ​ല​ക്കാ​ട് ഫീ​ൽ​ഡ് ഒൗ​ട്ട്റീ​ച്ച് ബ്യൂ​റോ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി ഓ​ഫി​സ​ർ എം.​സ്മി​തി, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ സൈ​ന​ബ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.