ക​ളി​ക്കു​ന്ന​തി​നി​ടെ ഷാ​ൾ കു​രു​ങ്ങി വി​ദ്യാ​ർ​ഥി​നി മ​രിച്ചു
Tuesday, September 29, 2020 11:02 PM IST
കോ​യ​ന്പ​ത്തൂ​ർ: സു​ലൂ​രി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ ഷാ​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ഥിനി മ​രി​ച്ചു. വ​നം​വ​കു​പ്പ് ഓ​ഫീ​സ​ർ സൂ​ലൂ​ർ കാ​വേ​രി​ന​ഗ​ർ ശ​ശി​കു​മാ​ർ മ​ക​ൾ സം​യു​ക്ത (12)യാ​ണ് മ​രി​ച്ച​ത്. ഷാ​ൾ​കൊ​ണ്ട് തൊ​ട്ടി​ൽ​കെ​ട്ടി ക​ളി​ക്കു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി ഷാ​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങു​ക​യാ​യി​രു​ന്നു.

ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം സുലൂ​രി​ലെ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചെ​ങ്കി​ലും വി​വ​ര​മ​റി​ഞ്ഞ സുലൂ​ർ പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.