കൊ​ക്കോ തൈ ​വി​ത​ര​ണ​വും സെ​മി​നാ​റും
Tuesday, September 29, 2020 12:56 AM IST
നെന്മാറ: ന​ബാ​ർ​ഡി​ന്‍റെ തി​രി​ഞ്ഞ​ക്കോ​ട് നീ​ർ​ത്ത​ട വി​ക​സ​ന സ​മി​തി​യും പാ​ല​ക്കാ​ട് പാ​സ്ഡ് സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ ചെ​റു​ക്കു​ന്ന​തി​ന​നു​യോ​ജ്യ​മാ​യ മ​ണ്ണ്, ജ​ല, വി​ള സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ട​വി​ള​കൃ​ഷി​ക്കാ​യി കൊ​ക്കോ തൈ ​വി​ത​ര​ണ​വും സെ​മി​നാ​റും അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തം​ഗ​വും നീ​ർ​ത്ത​ട സ​മി​തി പ്ര​സി​ഡ​ന്‍റു​മാ​യ എ​സ്.​എം ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​സ്ഡ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ എ.​ജെ.​ബാ​ബു അ​ദ്ധ്യ​ക്ഷ​നാ​യി.
കാ​ഡ്ബ​റീ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ജ​യ​കു​മാ​ർ കൊ​ക്കോ കൃ​ഷി​യെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു. ആ​ർ. ച​ന്ദ്ര​ൻ, ഉ​ഷാ ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.