പ​തി​നെ​ട്ടോ​ളം കു​ടും​ബ​ങ്ങ​ൾക്കു ചെ​ളി​നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ ദു​രി​ത​യാ​ത്ര
Tuesday, September 29, 2020 12:56 AM IST
മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നാ​യ കൊ​റ്റി​യോ​ട്-​അ​ന്പം​ക​ളം റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ദി​നം​പ്ര​തി നൂ​റു​ക്ക​ണ​ക്കി​നാ​ളു​ക​ൾ ന​ട​ന്നു​പോ​കു​ന്ന റോ​ഡി​ലൂ​ടെ വെ​ള്ള​ക്കെ​ട്ടും ചെ​ളി​യും​മൂ​ലം പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

ചെ​ളി​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ കൈ​യി​ൽ​നി​ന്നും പ​ണം​മു​ട​ക്കി ക്വാ​റി​വേ​സ്റ്റി​ട്ട് നാ​ട്ടു​കാ​ർ​ക്കും മ​ടു​ത്തു.
ഇ​രു​പ​തു​വ​ർ​ഷ​ത്തോ​ള​മാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ​യാ​ണ് മ​ഴ​ക്കാ​ല​മാ​കു​ന്ന​തോ​ടെ സ​മീ​പ​ത്തെ തോ​ട് ക​ര​ക​വി​ഞ്ഞു​ള്ള വെ​ള്ള​വും ഒ​ഴു​കു​ന്ന​ത്. നി​ല​വി​ൽ റോ​ഡി​ൽ കെ​ട്ടി​നി​ല്ക്കു​ന്ന വെ​ള്ളം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഇ​ത്ത​ര​ത്തി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് വി​വി​ധ രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കും.

വ​ർ​ഷ​ങ്ങ​ളാ​യു​ള്ള സ്ഥി​തി​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ നാ​ളി​തു​വ​രെ​യും ത​യാ​റാ​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്ന​ത്. കൊ​റ്റി​യോ​ടു​നി​ന്നും മ​ണ​ൽ​പ​ള്ളി​യാ​ൽ വ​ഴി അ​ന്പം​ക​ള​ത്തി​ലേ​ക്കും അ​വി​ടെ​നി​ന്ന് അ​ന്പം​കു​ന്ന് റോ​ഡി​ലേ​ക്കു​ള്ള വ​ഴി​യാ​ണി​ത്.

പ​ട്ടി​ക​ജാ​തി​ക്കാ​ർ ഉ​ൾ​പ്പെ​ടെ പ​തി​നെ​ട്ടോ​ളം വീ​ടു​ക​ളി​ലേ​ക്കു​ള്ള വ​ഴി​യും ഇ​താ​ണ്. സ​മീ​പ​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കി​റോ​ഡ് ത​ക​രു​ക​യും വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

പ​രാ​തി​യെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ചെ​ളി​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ക്വാ​റി​വേ​സ്റ്റ് ഇ​ട്ട​തും മ​ഴ​യി​ൽ ഒ​ഴു​കി​പ്പോ​യി. റോ​ഡി​ന്‍റെ പൂ​ർ​ണ​മാ​യ ന​വീ​ക​ര​ണ​ത്തി​ന് എം​എ​ൽ​എ, എം​പി ഫ​ണ്ടു​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് തെ​ങ്ക​ര പ​ഞ്ചാ​യ​ത്തം​ഗം പി​യൂ​ഷ് ബാ​ബു പ​റ​ഞ്ഞു.

മ​ഴ​ക്കാ​ല​മാ​യാ​ൽ വാ​ഹ​ന​ങ്ങ​ൾ വ​രാ​ത്ത​തു​മൂ​ലം രോ​ഗി​ക​ളെ ചു​മ​ന്നു​കൊ​ണ്ടു​പോ​കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. റോ​ഡി​ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ചാ​ലേ തോ​ട് ഗ​തി​മാ​റി ഒ​ഴു​കു​ന്ന​ത് ത​ട​യാ​നാ​കൂ.