വെ​ങ്ക​ക്ക​ട​വി​ൽ 15ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​മി വ​നംവ​കു​പ്പ് ജ​ണ്ട കെ​ട്ടി പിടിച്ചെടുത്തു
Tuesday, September 29, 2020 12:54 AM IST
അ​ഗ​ളി:​ ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പ​തി​ന​ഞ്ചോ​ളം ആ​ദി​വാ​സി കു​ടു​ംബങ്ങ​ളു​ടെ കൃ​ഷി​ഭൂ​മി വ​ന​പാ​ല​ക​ർ ജ​ണ്ട​കെ​ട്ടി പി​ടി​ച്ച​ട​ക്കി​യ​താ​യി പ​രാ​തി​യു​യ​ർ​ന്നു.
ത​ല​മു​റ​ക​ളാ​യി കൈ​വ​ശം വ​ച്ചു കൃ​ഷി​ചെ​യ്തു വ​രു​ന്ന​തും ഭൂ​മി സം​ബ​ന്ധ​മാ​യ രേ​ഖ​ക​ളു​ള്ള​തു​മാ​യ കൃഷി​യി​ട​മാ​ണ് ജ​ണ്ട​കെ​ട്ടി വ​ന​ഭൂ​മി​യാ​ക്കി​മാ​റ്റി​യ​ത്.​
ഇ​തി​ലൂ​ടെ പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള കാ​ർ​ഷി​ക​വി​ള​ക​ൾ ഫോ​റസ്റ്റുകാ​ർ പി​ടി​ച്ചെ​ടു​ത്ത​താ​യി ആ​ദി​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ദി​വാ​സി​ക​ൾ വീ​ട്ടി​ൽ ത​ന്നെ ക​ഴി​ച്ചു​കൂ​ട്ടി​യ അ​വ​സ​ര​ത്തി​ൽ വ​ന​പാ​ല​ക​രെ​ത്തി അ​തി ശീ​ഘ്രം ജ​ണ്ട​യി​ട്ട് മ​ട​ങ്ങു​ക​യാ​യി​രു​ന്നെ​ന്ന് ഉൗ​ര് നി​വാ​സി​ക​ൾ പ​റ​ഞ്ഞു.
കു​രു​മു​ള​ക്, കാ​പ്പി, ക​ശു​മാ​വ്, ക​മു​ക്, തെ​ങ്ങ് തു​ട​ങ്ങി ഒ​ട്ട​ന​വ​ധി കൃ​ഷി​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്.
വെ​ങ്ക​ക്ക​ട​വ് ഉൗ​രി​ലെ സ​ഹോ​ദ​ര​ങ്ങ​ളാ​യ ആ​ണ്ടി​യു​ടെ​യും ഗ​ണേ​ഷി​ന്‍റെ​യും മൂ​ന്നേ​ക്ക​ർ സ്ഥ​ല​വും ജ​ണ്ട​ക്കു​ള്ളി​ലാ​ക്കി​യെ​ന്ന് ആ​ണ്ടി പ​റ​ഞ്ഞു.
ഉൗ​രി​ലെ ശി​വ​യു​ടെ മ​ക​ൻ സോ​മ​ൻ, ര​ങ്ക​ൻ മ​ക​ൻ മ​ല്ലി, ത​ങ്ക​വേ​ലു, പാ​പ്പാ കൃ​ഷ്ണ​ൻ, കൊ​ര​ട്ടി, അ​ഗ്ര​ൻ, മാ​ക്രി കോ​ട്ട (വെ​ള്ളി​ങ്കി​രി), കു​ട്ട​ൻ, ര​ങ്ക​ൻ, ര​ങ്ക​ൻ കൃ​ഷ്ണ​ൻ, ച​ക്രാ​ൻ, വി​ജ​യ​ൻ, രാ​മ​ൻ എ​ന്നി​വ​രു​ടെ​യും കു​ഞ്ഞ​പ്പ​ൻ, ജോ​ണ്‍​സ​ണ്‍, കൃ​ഷ്ണ​കു​മാ​ർ, എ​ന്നി​വ​രു​ടെ​യും കൃ​ഷി​ഭൂ​മി​ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.
ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രു​ടെ അ​ന​ധി​കൃ​ത ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു നീ​തി ന​ട​പ്പാ​ക്കി​ത്ത​ര​ണ​മെ​ന്നും ആ​ദി​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
വ​നം വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത ഭൂ​മി തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്നും കൃ​ഷി​യി​ട​ത്ത് നി​ർ​മ്മി​ച്ചി​ട്ടു​ള്ള ജ​ണ്ട പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മു​ഘ്യ​മ​ന്ത്രി​ക്കും, വ​കു​പ്പ് മ​ന്ത്രി​ക്കും, ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രാ​തി ന​ൽ​കു​മെ​ന്നും ഭൂ​മി ന​ഷ്ട​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.