ക​ണ്ണ​ന്പ്ര സ്റ്റേ​ഡി​യം നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Tuesday, September 29, 2020 12:52 AM IST
വടക്കഞ്ചേരി: കാ​യി​ക യു​വ​ജ​ന​ക്ഷേ​മ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2.5 കോ​ടി ചെ​ല​വി​ൽ നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ക​ണ്ണ​ന്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ത്യാ​ധു​നി​ക സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സ​ർ​ക്കാ​രി​ന്‍റെ 100 ക​ർ​മ​ദി​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു.

നാ​ടി​ന്‍റെ കാ​യി​ക വി​ക​സ​ന​ങ്ങ​ൾ​ക്കൊ​പ്പം പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും സ്റ്റേ​ഡി​യ​ങ്ങ​ൾ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്ന​താ​യി സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മി​ക​ച്ച ക​ളി​ക്ക​ള​ങ്ങ​ൾ വ​രു​ന്ന​തോ​ടെ കാ​യി​ക​രം​ഗ​ത്ത് വ​ലി​യ മു​ന്നേ​റ്റം ന​ട​ത്താ​ൻ ഈ ​പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് സാ​ധി​ക്കും. ഇ​ത്ത​രം ക​ളി​ക്ക​ള​ങ്ങ​ളി​ലൂ​ടെ ലോ​ക​നി​ല​വാ​ര​മു​ള്ള കാ​യി​ക​താ​ര​ങ്ങ​ളെ സൃ​ഷ്ടി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ്യ​വ​സാ​യി​ക കാ​യി​ക യു​വ​ജ​ന​കാ​ര്യ വ​കു​പ്പു​മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി എ.​കെ ബാ​ല​ൻ മു​ഖ്യാ​തി​ഥി​യാ​യി.

ക​ണ്ണ​ന്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ സെ​വ​ൻ​സ് സി​ന്ത​റ്റി​ക് ഫു​ട്ബോ​ൾ കോ​ർ​ട്ട്, സി​ന്ത​റ്റി​ക് അ​ക്ര​ലി​ക് പ്ര​ത​ല​ത്തോ​ടു കൂ​ടി​യ വോ​ളി​ബോ​ൾ കോ​ർ​ട്ട്, ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ കോ​ർ​ട്ട്, ചു​റ്റും അ​ത്ല​റ്റി​ക് പ​രി​ശീ​ല​ന​ത്തി​ന് ട്രാ​ക്ക്, ലോം​ഗ് ജം​പ് പി​റ്റ്, രാ​ത്രി​യും പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​നാ​യി എ​ൽ​ഇ​ഡി ഫ്ളെ​ഡ് ലൈ​റ്റ് സം​വി​ധാ​നം എ​ന്നി​വ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ കാ​യി​ക യു​വ​ജ​ന​കാ​ര്യ വ​കു​പ്പ് സെ​ക്ര​ട്ട​റി ടി​ങ്കു ബി​സ്വാ​ൾ, കാ​യി​ക യു​വ​ജ​ന​കാ​ര്യാ​ല​യം ഡ​യ​റ​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ്, ക​ണ്ണ​ന്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​റെ​ജി​മോ​ൻ, ക​ണ്ണ​ന്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​വ​ന​ജ​കു​മാ​രി, ക​ണ്ണ​ന്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യം സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​ചെ​ന്താ​മ​രാ​ക്ഷ​ൻ, ക​ണ്ണ​ന്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യം സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ജോ​ഷി ഗം​ഗാ​ധ​ര​ൻ, ആ​രോ​ഗ്യം വി​ദ്യാ​ഭ്യാ​സം സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​സ്വാ​മി​നാ​ഥ​ൻ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​പ്രേം​കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മെം​ബ​ർ പ്ര​സ​ന്ന​കു​മാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.