ശി​ല്പ​ശാ​ല ന​ട​ത്തി
Sunday, September 27, 2020 11:42 PM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് കൊ​മേ​ഴ്സ് പി ​ജി വി​ഭാ​ഗം ന​ട​ത്തി​യ വെ​ബി​നാ​ർ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യൂ​റോ​പ്പി​ൽ ലീ​ഡ​ർ​ഷി​പ്പ് കോ​ച്ചാ​യ മാ​ധ​വ​ൻ ഇ​ള​ങ്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വെ​ബി​നാ​ർ. പ്രി​ൻ​സി​പ്പ​ൽ അ​ഡ്വ. ഡോ.​ടോ​മി ആ​ന്‍റ​ണി. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷൈ​ജു പ​രി​യാ​ത്ത്, ബ​ർ​സാ​ർ ഫാ. ​ഷാ​ജു അ​ങ്ങേ​വീ​ട്ടി​ൽ, ഡോ. ​മെ​റ്റി​ൽ​ഡ ഡാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​എ​സ്.​കീ​ർ​ത്തി സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​മ​നോ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

നി​യ​മ​നം

പാ​ല​ക്കാ​ട്: സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഐ​എ​ച്ച്.​ആ​ർ​ഡി​യു​ടെ കീ​ഴി​ൽ പാ​ല​ക്കാ​ട് കോ​ട്ടാ​യി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ഴ​ൽ​മ​ന്ദം കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ് 2020-21 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​യ്ക്ക് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം ന​ട​ത്തും.
മ​ണി​ക്കൂ​ർ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. മ​ല​യാ​ളം, ഹി​ന്ദി ത​സ്തി​ക​ക​ളി​ലാ​ണ് ഒ​ഴി​വ്. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കോ ത​ത്തു​ല്യ ഗ്രേ​ഡോ കൂ​ടി​യു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും യു​ജി​സി നെ​റ്റ്/​പി​എ​ച്ച്ഡി​യു​മാ​ണ് യോ​ഗ്യ​ത.
താ​ത്പ​ര്യ​മു​ള്ള​വ​ർ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, ജാ​തി, പ്രാ​യം (എ​സ്.​എ​സ്.​എ​ൽ​സി ബു​ക്കി​ന്‍റെ ആ​ദ്യ​പേ​ജ്) പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ (മാ​ർ​ക്ക് ലി​സ്റ്റ് ഉ​ൾ​പ്പെ​ടെ) സ്കാ​ൻ ചെ​യ്ത്, സി​എ​എ​സ്കു​ഴ​ൽ​മ​ന്ദം ഐ​എ​ച്ച്ആ​ർ​ഡി​എ​സി​ഇ​ന്നി​ലു​ള്ള അ​പേ​ക്ഷാ​ഫോം പൂ​രി​പ്പി​ച്ച് സെ​പ്തം​ബ​ർ 30ന് ​മു​ന്പ് ന​ല്ക​ണം. സി​എ​എ​സ് ക​ഐം​പ്രി​ൻ​സി​പ്പ​ൽ@​ജി​മെ​യി​ൽ.​കോ​മി​ൽ അ​യ​യ്ക്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 0492 2285577.