കാ​ട്ടു​പാ​ടം-​നാ​ലു​ക​ൽ റോ​ഡ് ത​ക​ർ​ന്നു; റോ​ഡി​ലു​ട​നീ​ളം വ​ൻ​ഗ​ർ​ത്ത​ങ്ങ​ൾ
Sunday, September 27, 2020 11:41 PM IST
മു​ത​ല​മ​ട: കാ​ട്ടു​പാ​ടം-​നാ​ലു​ക​ൽ റോ​ഡ് ത​ക​ർ​ന്നു ഗ​ർ​ത്ത​ങ്ങ​ൾ രൂ​പം​കൊ​ണ്ട​തോ​ടെ ഇ​രു​ച​ക്ര, മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ ദു​രി​ത​ത്തി​ൽ. ആ​റു​വ​ർ​ഷം മു​ന്പാ​ണ് പാ​ത​യി​ൽ ഓ​ട്ട​യ​ട​യ്ക്ക​ൽ ന​ട​ത്തി​യ​ത്.
ഇ​രു​ച​ക​വാ​ഹ​ന​ങ്ങ​ൾ കു​ഴി​ക​ളി​ൽ ചാ​ടി​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. ചാ​റ്റ​ൽ​മ​ഴ പെ​യ്താ​ൽ​പോ​ലും ഗ​ർ​ത്ത​ങ്ങ​ളി​ൽ ചെ​ളി​വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് യാ​ത്ര ദു​ഷ്ക​ര​മാ​കും. പൊ​ള്ളാ​ച്ചി​യി​ൽ​നി​ന്നും പ​ല്ല​ശ​ന​യി​ലേ​ക്ക് വ​ന്ന ദ​ന്പ​തി​മാ​രു​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഗ​ർ​ത്ത​ത്തി​ൽ ത​ട്ടി ഇ​രു​വ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.
ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന മൂ​ന്നു സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ര​ണ്ടും നി​ർ​ത്തി. നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സ് ഉ​ട​നേ സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് ഓ​ട്ടോ​ക​ളി​ൽ സ​ഞ്ച​രി​ക്ക​ണ​മെ​ങ്കി​ൽ ഇ​ര​ട്ടി തു​ക ന​ല്കേ​ണ്ട സ്ഥി​തി​യു​മു​ണ്ട്. ഗ​ർ​ത്ത​ങ്ങ​ളി​ൽ ഇ​ടി​ച്ചി​റ​ങ്ങി​യു​ണ്ടാ​കു​ന്ന യ​ന്ത്ര​ത്ത​ക​രാ​റി​നു പു​റ​മേ ഇ​ന്ധ​ന​ചെ​ല​വും കൂ​ടു​ക​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം റോ​ഡ് പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ ഗ​ർ​ത്ത​ത്തി​ൽ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു ഗ്രാ​മ​സ​ഭ​ക​ളി​ൽ നാ​ട്ടു​കാ​ർ ന​ല്കു​ന്ന നി​വേ​ദ​നം അ​വ​ഗ​ണി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.