കൊ​യ്ത്ത് ക​ഴി​ഞ്ഞ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ താ​റാ​വു​ക​ൾ തീ​റ്റ​തേ​ടി എ​ത്തി
Sunday, September 27, 2020 11:39 PM IST
ആ​ല​ത്തൂ​ർ: മേ​ലാ​ർ​കോ​ട് വ​ട​ക്കേ​ത്ത​റ​യി​ൽ കൊ​യ്ത്ത് ക​ഴി​ഞ്ഞ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ താ​റാ​വു​ക​ൾ തീ​റ്റ തേ​ടി എ​ത്തി. ഇ​ത്ത​വ​ണ വെ​ള്ള​മു​ള്ള പാ​ട​ങ്ങ​ളി​ൽ നെ​ൽ​ക​തി​രു​ക​ൾ കാ​റ്റി​ലും മ​ഴ​യി​ലും വീ​ണു കി​ട​ന്ന​തു കൊ​ണ്ട് താ​റാ​വു​ക​ൾ തീ​റ്റ ധാ​രാ​ള​മു​ണ്ട്.
തൃ​ശൂ​ർ നി​ന്നു​ള്ള താ​റാ​വി​ൻ കൂ​ട്ട​മാ​ണ് ഇ​ത്ത​വ​ണ ആ​ദ്യ​മെ​ത്തി​യ​ത്. കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള താ​റാ​വു​ക​ൾ കു​റ​വാ​ണ്.

യാത്രാദുരിതത്തിന് പരിഹാരം
കാണാൻ പ്രതിഷേധ ജ്വാല

മ​ണ്ണാ​ർ​ക്കാ​ട്: പ​യ്യ​നെ​ടം റോ​ഡി​ന്‍റെ പ​ണി ഉ​ട​ൻ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും കി​ഫ്ബി ഫ​ണ്ട് കൊ​ള്ള​യ​ടി​ച്ച​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ആ​യി​ര​ക്ക​ണ​ക്കി​ന് വ​രു​ന്ന പ​യ്യ​നെ​ടം നി​വാ​സി​ക​ളു​ടെ യാ​ത്രാ ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് എ​ഐ​വൈ​എ​ഫ് കു​മ​രം​പു​ത്തൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ജ്വാ​ല സി​പി​ഐ മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പാ​ലോ​ട് മ​ണി​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം വി ​സ​ത്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ എ​ഐ​എ​സ്എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് . സി​പി​ഐ കു​മ​രം​പു​ത്തൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ ​കെ അ​ബ്ദു​ൽ അ​സീ​സ്, മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ ​സി​ദ്ധി​ഖ്, വി ​ര​വി, കു​മ​രം​പു​ത്തൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഷൈ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ഷ​ണ്‍ മ​ഞ്ജു തോ​മ​സ്, പ്ര​ശോ​ഭ്, സ​രു​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു.