കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ച് ഒ​രാ​ഴ്ച: പ്ര​തി​സ​ന്ധി​യി​ലാ​യി മണ്ണാർക്കാട് ന​ഗ​ര​വാ​സി​ക​ൾ
Sunday, September 27, 2020 11:39 PM IST
മ​ണ്ണാ​ർ​ക്കാ​ട്:​ ഒ​രാ​ഴ്ച​യാ​യി കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ച മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​വാ​സി​ക​ൾ നേ​രി​ടു​ന്ന​ത് വ​ലി​യ പ്ര​തി​സ​ന്ധി.​ന​ഗ​ര​ത്തി​ലെ വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ളും ലൈ​ൻ പൈ​പ്പി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.
ഇ​വ​രെ​ല്ലാം ദി​വ​സ​ങ്ങ​ളാ​യി വ​ലി​യ തോ​തി​ൽ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.​ക​ന​ത്ത മ​ഴ​യി​ൽ കു​ന്തി​പ്പു​ഴ​യി​ലൂ​ടെ വ​ലി​യ തോ​തി​ൽ വെ​ള്ളം വ​രി​ക​യും മ​ണ​ലും മ​ണ്ണും ച​ളി​യും വ​ന്ന​ടി​ഞ്ഞ് ഉ​ണ്ടാ​യ സാ​ങ്കേ​തി​ക ബു​ദ്ധി​മു​ട്ട് മൂ​ലം പ​ന്പിം​ഗ് ന​ട​ത്താ​നാ​കാ​ത്ത​താ​ണ് ജ​ല​വി​ത​ര​ണം ത​ട​സ്‌​സ​പ്പെ​ടു​ത്തി​യ​ത്.​ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വാ​ട്ട​ർ അ​തോ​റി​റ്റി അ​റി​യി​ച്ചി​രു​ന്നു.​എ​ന്നാ​ൽ ഒ​രാ​ഴ്ച​യാ​യി​ട്ടും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​കാ​ത്ത​തി​ൽ ന​ഗ​ര​വാ​സി​ക​ൾ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.​
മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് മാ​ത്രം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ കു​ന്തി​പ്പു​ഴ​യി​ലെ പു​തി​യ പ​ന്പിം​ഗ് സ്റ്റേ​ഷ​ൻ നി​ർ​മ്മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് തു​ട​ർ​ച്ച​യാ​യി ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ൾ ഉ​ണ്ടാ​വാ​ൻ കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.​മ​റ്റു സം​ഘ​ട​ന​ക​ളും വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ട്.​ഇ​തി​നി​ടെ അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി ഉ​ൾ​പ്പെ​ടെ മാ​റ്റു​ന്ന പ്ര​വ​ർ​ത്ത​നം അ​തി​വേ​ഗ​ത​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​താ​യി വാ​ട്ട​ർ അ​തോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.​ചൊ​വ്വാ​ഴ്ച​യോ​ടെ ജ​ല​വി​ത​ര​ണം പു​ന​സ്ഥാ​പി​ക്കാ​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും എ.​ഇ പ​റ​ഞ്ഞു.