അ​യി​ലൂ​രി​ൽ പ​ട്ടാ​ള​പ്പു​ഴു നെ​ൽ​ക്ക​തി​രു​ക​ൾ ന​ശി​പ്പി​ക്കു​ന്നു; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ
Saturday, September 26, 2020 11:46 PM IST
നെന്മാ​റ: അ​യി​ലൂ​ർ കൃ​ഷി​ഭ​വ​നു കീ​ഴി​ലെ ബ്രാ​ഹ്മ​ണ്യാ​പു​രം പാ​ട​ശേ​ഖ​ര​ത്തി​ൽ പ​ട്ടാ​ള​പ്പു​ഴു നെ​ൽ​ക്ക​തി​രു​ക​ൾ വ്യാ​പ​ക​തോ​തി​ൽ ന​ശി​പ്പി​ക്കു​ന്നു. അ​ഞ്ചേ​ക്ക​റി​ല​ധി​കം ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ​ട്ടാ​ള​പ്പു​ഴു നാ​ശം വി​ത​യ്ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ മ​ഴ​യോ​ടെ​യാ​ണ് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് പു​ഴു വ്യാ​പി​ച്ച​ത്. ഇ​ട​യ്ക്ക് പെ​യ്ത മ​ഴ​യും ആ​ർ്ര​ദ്ര​ത​യു​മാ​ണ് സ്പോ​ടോ​പ്ടീ​റ മൗ​റീ​ഷ്യ എ​ന്ന പ​ട്ടാ​ള​പ്പു​ഴു​ക്ക​ളു​ടെ കൂ​ടി​യ വ​ർ​ധ​ന​യ്ക്ക് കാ​ര​ണ​മാ​യ​ത്. പ്ര​ത്യേ​ക​ത​രം ശ​ല​ഭ​ങ്ങ​ളു​ടെ മു​ട്ട​വി​രി​ഞ്ഞാ​ണ് പു​ഴു​വു​ണ്ടാ​കു​ന്ന​ത്.

മൂ​ന്നു​ദി​വ​സം​കൊ​ണ്ട് മു​ട്ട​വി​രി​ഞ്ഞി​റ​ങ്ങു​ന്ന പു​ഴു​ക്ക​ൾ മ​ണ്ണി​നോ​ട് ചേ​ർ​ന്ന് കാ​ണ​പ്പെ​ടു​ന്നു. ഇ​വ കൂ​ട്ട​ത്തോ​ടെ പെ​രു​കി നെ​ൽ​ച്ചെ​ടി​ക​ൾ തി​ന്നു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. മ​ഴ​യ്ക്കു​മു​ന്പ് ക​ള​പ​റി പൂ​ർ​ത്തി​യാ​ക്കി കൊ​യ്തെ​ടു​ക്കാ​ൻ ഒ​രാ​ഴ്ച്ച മാ​ത്രം ബാ​ക്കി​നി​ല്ക്കേ​യാ​ണ് പു​ഴു​ശ​ല്യം വ​ർ​ധി​ച്ച് നെ​ൽ​ച്ചെ​ടി​ക​ൾ ഉ​ണ​ങ്ങി ന​ശി​ക്കു​ന്ന​ത്.

മി​ക്ക ക​ർ​ഷ​ക​രും ര​ണ്ടു​ത​വ​ണ കീ​ട​നാ​ശി​നി ത​ളി​ച്ചെ​ങ്കി​ലും പു​ഴു​ശ​ല്യ​ത്തി​നു കു​റ​വാ​യി​ട്ടി​ല്ലെ​ന്ന് ക​ർ​ഷ​ക​നാ​യ ആ​ർ.​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.