സ​മ്മാ​ന​വി​ത​ര​ണം ഇന്ന്
Saturday, September 26, 2020 11:46 PM IST
ത​സ്രാ​ക്ക്: ഖ​സാ​ക്കി​ന്‍റെ ഇ​തി​ഹാ​സ​ത്തി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ.​വി.​വി​ജ​യ​ൻ സ്മാ​ര​ക സ​മി​തി സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യ ഹ്ര​സ്വ​ചി​ത്ര മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം ഇന്ന് വൈ​കു​ന്നേ​രം നാ​ലി​നു ത​സ്രാ​ക്കി​ലെ ഒ.​വി.​വി​ജ​യ​ൻ സ്മാ​ര​ക​ത്തി​ൽ ന​ട​ക്കും.

സ​മി​തി ചെ​യ​ർ​മാ​ൻ ടി.​കെ.​നാ​രാ​യ​ണ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി, ആ​ഷാ​മേ​നോ​ൻ, ഒ.​വി.​ഉ​ഷ, ടി.​കെ.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ഡോ. ​സി.​പി.​ചി​ത്ര​ഭാ​നു, പ്ര​ഫ. പി.​എ.​വാ​സു​ദേ​വ​ൻ, ര​ഘു​നാ​ഥ​ൻ പ​റ​ളി, കെ.​പി.​ര​മേ​ഷ് എ​ന്നി​വ​ർ സ​മ്മാ​ന​വി​ത​ര​ണം നി​ർ​വ​ഹി​ക്കും.