പ്ര​തി​ഷേ​ധ​സം​ഗ​മം
Saturday, September 26, 2020 11:45 PM IST
മ​ണ്ണാ​ർ​ക്കാ​ട്: അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും മേ​ൽ ര​ണ്ടാ​മ​തും ശ​ന്പ​ളം പി​ടി​ക്ക​ൽ അ​ടി​ച്ചേ​ല്പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ വെ​ട്ടി​ക്കു​റ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നി​ല​പാ​ട് തി​രു​ത്തു​ക, അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ച് ശ​ന്പ​ളം ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ക​ഐ​സ് ടി​യു മ​ണ്ണാ​ർ​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​നു​മു​ന്നി​ൽ പ്ര​തി​ഷേ​ധ​സം​ഗ​മം ന​ട​ത്തി.

കെഎസ് ടി​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​രീം പ​ടു​കു​ണ്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ർ കാ​പ്പു​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​അ​ൻ​വ​ർ സാ​ദ​ത്ത്, റ​വ​ന്യൂ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ദ്ദീ​ഖ് പാ​റോ​ക്കോ​ട്, കെ​പി​എ സ​ലീം, കെ.​കെ.​എം.​സ​ഫു​വാ​ൻ, വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ട്ര​ഷ​റ​ർ സി.​പി.​ഷി​ഹാ​ബു​ദ്ദീ​ൻ, കെ.​അ​ബ്ദു​ൽ​ഖാ​ദ​ർ, ടി.​കെ.​മു​ഹ​മ്മ​ദ് ഹ​നീ​ഫ, എ​ൻ.​ഷാ​ന​വാ​സ​ലി, കെ.​എ.​അ​ബ്ദു​മ​നാ​ഫ്, കെ.​ജി.​മ​ണി​ക​ണ്ഠ​ൻ പ്ര​സം​ഗി​ച്ചു.