അ​ഭി​മു​ഖം 29ന്
Saturday, September 26, 2020 11:45 PM IST
പാ​ല​ക്കാ​ട്: ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ലെ പി​ടി​എ​സ് ഒ​ഴി​വി​ലേ​യ്ക്ക് എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ് മു​ഖേ​ന നി​യ​മ​നം ന​ട​ത്തും. ത​സ്തി​ക​യി​ലേ​ക്ക് എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കാ​യി 29ന് ​രാ​വി​ലെ 11ന് ​ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.
ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട 14 പേ​ർ​ക്ക് അ​റി​യി​പ്പ് ന​ല്കി. ഇ​വ​ർ അ​ന്നേ​ദി​വ​സം രാ​വി​ലെ 10.30ന് ​വ​യ​സ് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, എ​സ് എ​സ് എ​ൽ​സി ബു​ക്കി​ന്‍റെ ആ​ദ്യ പേ​ജി​ന്‍റെ പ​ക​ർ​പ്പ്, ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്, എം​പ്ലോ​യ്മെ​ന്‍റ് കാ​ർ​ഡ് എ​ന്നി​വ​യു​ടെ അ​സ​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. അ​റി​യി​പ്പ് ല​ഭി​ക്കാ​ത്ത​വ​ർ ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0491 2505329.