പ​രി​ശീ​ല​നം
Saturday, September 26, 2020 11:44 PM IST
പാ​ല​ക്കാ​ട്: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന സം​വ​ര​ണ ന​റു​ക്കെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 11 ന് ​രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ​ക്ക് പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കും.
ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ന​ട​ക്കു​ന്ന സം​വ​ര​ണ ന​റു​ക്കെ​ടു​പ്പി​ൽ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ര​ണ്ട് പ്ര​തി​നി​ധി​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം.

പാ​ല​ക്കാ​ട് ബ്ലോ​ക്ക് ത​ല​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​ലും ന​റു​ക്കെ​ടു​പ്പി​ലും പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ പേ​ര് വെബ്സൈറ്റിൽ ​അ​യ​ക്ക​ണ​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഫോ​ണ്‍: 04912543310, 8281040602.