മ​ഴ​യും സം​ഭ​ര​ണം വൈ​കു​ന്ന​തും മു​ത​ലെ​ടു​ത്ത് സ്വ​കാ​ര്യ​മി​ല്ലു​കാ​ർ നെ​ല്ലു​വി​ല വീ​ണ്ടും കു​റ​ച്ചു
Saturday, September 26, 2020 11:42 PM IST
വ​ട​ക്ക​ഞ്ചേ​രി: മ​ഴ​തു​ട​രു​ന്ന​തും പ​തി​വു​പോ​ലെ സം​ഭ​ര​ണ ന​ട​പ​ടി വൈ​കു​ന്ന​തും മു​ത​ലെ​ടു​ത്ത് സ്വ​കാ​ര്യ​മി​ല്ലു​കാ​ർ നെ​ല്ലു​വി​ല വീ​ണ്ടും കു​റ​ച്ചു. കൊ​യ്ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ കി​ലോ​യ്ക്ക് 17 രൂ​പ നി​ര​ക്കി​ൽ എ​ടു​ത്തി​രു​ന്ന നെ​ല്ല് ഇ​പ്പോ​ൾ ര​ണ്ടു​രൂ​പ കൂ​ടി കു​റ​ച്ച് 15 രൂ​പ​യ്ക്കാ​ണ് എ​ടു​ക്കു​ന്ന​ത്.
നെ​ല്ലി​ന്‍റെ ഗു​ണ​ദോ​ഷ​ങ്ങ​ൾ പ​റ​ഞ്ഞു ചി​ല മി​ല്ലു​കാ​ർ പി​ന്നെ​യും വി​ല​താ​ഴ്ത്തും. 27.45 രൂ​പ​യാ​ണ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സം​ഭ​ര​ണ​വി​ല. സ​പ്ലൈ​കോ​യു​ടെ നെ​ല്ലു​സം​ഭ​ര​ണം അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ലൊ​ന്നും തു​ട​ങ്ങാ​നി​ട​യി​ല്ലാ​ത്ത​തി​നാ​ൽ വ​ലി​യ ന​ഷ്ടം സ​ഹി​ച്ചും കി​ട്ടി​യ വി​ല​യ്ക്ക് നെ​ല്ല് വി​ല്ക്കു​ക​യ​ല്ലാ​തെ മ​റ്റു വ​ഴി​ക​ളൊ​ന്നും ക​ർ​ഷ​ക​ർ​ക്കു മു​ന്നി​ലി​ല്ല. മ​ഴ തു​ട​രു​ന്ന​തി​നാ​ൽ നെ​ല്ല് വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ച്ചു വ​യ്ക്കാ​നും ക​ഴി​യി​ല്ല. അ​തി​ന് സൗ​ക​ര്യ​മു​ള്ള ക​ർ​ഷ​ക​ർ​ക്ക് മാ​ത്ര​മെ നെ​ല്ല് വി​ല്ക്കാ​തെ സം​ഭ​ര​ണം​വ​രെ കാ​ത്തു​നി​ല്ക്കാ​നാ​കൂ.

കൊ​യ്ത നെ​ല്ല് കൂ​ട്ടി​യി​ട്ട് മു​ള​ച്ചു​തു​ട​ങ്ങി​യ സ്ഥി​തി​യാ​യെ​ന്ന് പ​രു​വാ​ശേ​രി പാ​ട​ശേ​ഖ​ര​സ​മി​തി സെ​ക്ര​ട്ട​റി മ​ധു​സൂ​ധ​ന​ൻ​നാ​യ​ർ പ​റ​ഞ്ഞു. ഒ​ന്നാം​വി​ള കൊ​യ്ത്തും ര​ണ്ടാം​വി​ള കൊ​യ്ത്തു​മൊ​ക്കെ എ​പ്പോ​ൾ തു​ട​ങ്ങു​മെ​ന്നൊ​ക്കെ നേ​ര​ത്തെ ത​ന്നെ അ​റി​യാ​മെ​ന്നി​രി​ക്കെ സം​ഭ​ര​ണ​ന​ട​പ​ടി​ക​ൾ യ​ഥാ​സ​മ​യം ചെ​യ്യാ​തെ അ​വ​സാ​ന​നി​മി​ഷ​ത്തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തി അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന നാ​ട​ക​ങ്ങ​ൾ ആ​രെ സ​ഹാ​യി​ക്കാ​നാ​ണെ​ന്നാ​ണ് നെ​ൽ​ക​ർ​ഷ​ക​ർ ചോ​ദി​ക്കു​ന്ന​ത്.

ക​ർ​ഷ​ക​ർ അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ​മാ​യ വി​ല ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ക്കി​യാ​ൽ പി​ന്നെ മ​റ്റു പ്രോ​ത്സാ​ഹ​ന ന​ട​പ​ടി​ക​ളൊ​ന്നു​മി​ല്ലാ​തെ ക​ർ​ഷ​ക​ർ കൃ​ഷി രം​ഗ​ത്ത് സ​ജീ​വ​മാ​കും. എ​ന്നാ​ൽ മാ​റി​വ​രു​ന്ന സ​ർ​ക്കാ​രു​ക​ളെ​ല്ലാം അ​സം​ഘ​ടി​ത​രാ​യ ക​ർ​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. കു​റ​ഞ്ഞ വി​ല​യ്ക്ക് സ്വ​കാ​ര്യ​മി​ല്ലു​കാ​ർ മ​തി​യാ​യ നെ​ല്ല് സ്റ്റോ​ക്ക് ആ​കു​ന്പോ​ഴാ​ണ് സ​പ്ലൈ​കോ നെ​ല്ലു​സം​ഭ​ര​ണം തു​ട​ങ്ങു​ക.

ക​ഴി​ഞ്ഞ കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന സ്ഥി​തി​യാ​ണി​തെ​ന്ന് ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ടു​ന്നു. മ​ഴ​യി​ൽ കൊ​യ്യാ​ൻ പാ​ക​മാ​യ നെ​ല്ലു വീ​ണ് ഹെ​ക്ട​ർ ക​ണ​ക്കി​ന് നെ​ൽ​കൃ​ഷി ന​ശി​ച്ചെ​ന്നാ​ണ് ക​ണ​ക്ക്. ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ലെ എ​ട്ട് കൃ​ഷി​ഭ​വ​നു​ക​ൾ​ക്ക് കീ​ഴി​ൽ 200 ഹെ​ക്ട​ർ പ്ര​ദ്ദേ​ശ​ത്തെ നെ​ൽ​കൃ​ഷി ന​ശി​ച്ച​താ​യി കൃ​ഷി​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.