രണ്ടു കേസുകൾ: മാ​സ്ക് ധ​രി​ക്കാ​ത്ത 221 പേ​ർ​ക്കെ​തി​രേയും കേ​സ്
Saturday, September 26, 2020 12:45 AM IST
പാലക്കാട് : കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ന്നലെവൈ​കി​ട്ട് 6 വ​രെ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി.​വൈ.​എ​സ്.​പി എം. ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. 60 പ്ര​തി​ക​ളാ​ണു​ള്ള​ത്. മാ​സ്ക് ധ​രി​ക്കാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ 221 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മാ​സ്ക് ധ​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ പി​ഴ അ​ട​യ്ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​ച്ചു.

ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ​ത്തി​നു
സ്ഥ​ലം വി​ട്ടു​ന​ല്ക​ണ​മെ​ന്ന് പ്ര​മേ​യം

കാ​ഞ്ഞി​ര​പ്പു​ഴ: കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ക്വാ​ർ​ട്ടേ​ഴ്സു​ക​ളു​ടെ 50 സെ​ന്‍റ് ഭൂ​മി വി​ട്ടു ന​ല്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ൽ​എ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന വാ​ർ​ഷി​ക പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി ജി​ല്ലാ വി​ക​സ​ന സ​മി​തി വി​ല​യി​രു​ത്തി.
എം​എ​ൽ​എ​മാ​രാ​യ കെ.​വി.​വി​ജ​യ​ദാ​സ്, എ​ൻ. ഷം​സു​ദീ​ൻ, പി.​കെ.​മു​ഹ​മ്മ​ദ് മു​ഹ്സി​ൻ, കെ.​ഡി.​പ്ര​സേ​ന​ൻ, അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് മ​ജി​സ്ട്രേ​റ്റ് ആ​ർ.​പി.​സു​രേ​ഷ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ഏ​ലി​യാ​മ്മ നൈ​നാ​ൻ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ മി​ഷ​നു​ക​ളു​ടെ ജി​ല്ലാ കോ​ഡി​നേ​റ്റ​ർ​മാ​ർ പ​ങ്കെ​ടു​ത്തു.