കോ​വി​ഡ് 19: ജി​ല്ല​യി​ൽ 2763 പേ​ർ ചി​കി​ത്സ​യി​ൽ
Saturday, September 26, 2020 12:45 AM IST
പാലക്കാട് : കോ​വി​ഡ് 19 ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ നി​ല​വി​ൽ 2763 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇന്നലെ ജി​ല്ല​യി​ൽ 419 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 279 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തു​വ​രെ 60648 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​തി​ൽ 58196 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭ്യ​മാ​യ​ത്. ഇ​ന്ന് 424 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. പു​തു​താ​യി 996 സാ​ന്പി​ളു​ക​ൾ അ​യ​ച്ചു. 9419 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യ​ത്. ഇ​തു​വ​രെ 6585 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​നി 1409 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്.

കൊ​ടു​വാ​യൂ​രി​ൽ ഇന്നലെ
40 പേ​ർ​ക്ക് പോ​സി​റ്റീ​വ്

കൊ​ടു​വാ​യൂ​ർ: ഇ​ന്ന​ലെ കൊ​ടു​വാ​യൂ​ർ സാ​മു​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ആ​ൻ​റി​ജ​ൻ ടെ​സ്റ്റി​ൽ 40 പേ​ർ​ക്ക് പോ​സി​റ്റീ​വ്. കൊ​ടു​വാ​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 47,വ​ട​വ​ന്നൂ​ർ ര​ണ്ട്, പു​തു​ന​ഗ​രം ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​വി​ഡ്. ഇ​തോ​ടെ കൊ​ടു​വാ​യു​രി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 200 ക​ട​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ വാ​ർ​ഡു​ക​ൾ തോ​റും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നും സാ​ധ്യ​ത​യു​ണ്ട്.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ 29 വ​രെ അ​ട​ച്ചി​ടാ​നാ​ണ് പോ​ലീ​സ് നി​ർ​ദേ​ശം ന​ല്കി​യി​രി​ക്കു​ന്ന​ത്. പു​തു​ന​ഗ​ര​ത്ത് എ​ഴു​പേ​രും പെ​രു​മാ​ട്ടി​യി​ൽ അ​ഞ്ചു​പേ​രും പോ​സി​റ്റീ​വാ​ണ്.