വിളിക്കാതെ വിരുന്നെത്തിയ വന്പൻ നി​ശാ​ശ​ല​ഭം കൗ​തു​ക​മാ​യി
Saturday, September 26, 2020 12:44 AM IST
നെ​ന്മാ​റ: വീ​ട്ടി​ലേ​ക്കു വി​ളി​യ്ക്കാ​തെ​യെ​ത്തി​യ ഭീ​മ​ൻ നി​ശാ​ശ​ല​ഭം കൗ​തു​ക​മാ​യി.
അ​യി​ലൂ​ർ തി​രു​വ​ഴി​യാ​ട് കു​റ്റി​ക്കാ​ട​ൻ ജോ​ജി തോ​മ​സി​ന്‍റെ വീ​ട്ടി​ല്‌ പ​ക്ഷി​ക​ളെ വ​ള​ർ​ത്തു​ന്ന കൂ​ടി​നു സ​മീ​പ​ത്താ​യാ​ണ് വ​ന്പ​ൻ നി​ശാ​ശ​ല​ഭ​ത്തെ ക​ണ്ടെ​ത്തി​യ​ത്.
അ​റ്റ് ല​സ് മോ​ത്ത് എ​ന്ന​റി​യ​പ്പെ​ടു​ന്ന നി​ശാ​ശ​ല​ഭ​മാ​ണ് ചു​വ​പ്പ് ക​ല​ർ​ന്ന​തും ത​വി​ട്ടു​നി​റ​ത്തി​ൽ ത്രി​കോ​ണാ​കൃ​തി​യി​ലു​ള്ള വെ​ളു​ത്ത പു​ള്ളി​ക​ളു​മാ​ണ് ശ​ല​ഭ​ത്തി​നു​ള്ള​ത്.
ഏ​ഷ്യ​യി​ലെ പു​ൽ​മേ​ടു​ക​ളി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന​തും അ​പൂ​ർ​വ​മാ​യി കാ​ണു​ന്ന പു​ഴു​വ​ർ​ഗ​ത്തി​ലു​ള്ള നി​ശാ​ശ​ല​ഭ​മാ​ണി​തെ​ന്നു ആ​ല​ത്തൂ​ർ എ​സ്.​എ​ൻ കോ​ള​ജി​ലെ സു​വോ​ള​ജി വി​ഭാ​ഗം അ​ധ്യാ​പി​ക ആ​ര​തി ശ​ശി​കു​മാ​ർ പ​റ​ഞ്ഞു.