സം​സ്ഥാ​ന എ​ൻ​എ​സ്എ​സ് പു​ര​സ്കാ​ര നിറവിൽ പ്ര​ദീ​ഷ് മാഷും കുട്ട്യോളും
Saturday, September 26, 2020 12:44 AM IST
പാ​ല​ക്കാ​ട്: വി​ദ്യാ​ർ​ത്ഥി​ക​ളെ സാ​മൂ​ഹ്യ​സേ​വ​ന​ത്തി​ലൂ​ടെ വ്യ​ക്തി​ത്വ വി​ക​സ​ന​പാ​ത​യി​ലേ​ക്ക് ന​യി​ച്ച ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ളേ​ജ് അ​ധ്യാ​പ​ക​ൻ പ്ര​ദീ​ഷി​ന് സം​സ്ഥാ​ന എ​ൻ എ​സ് എ​സ് പു​ര​സ്കാ​രം.
പാ​ല​ക്കാ​ടു​നി​ന്ന് സം​സ്ഥാ​ന പു​ര​സ്കാ​രം നേ​ടു​ന്ന ആ​ദ്യ അ​ധ്യാ​പ​ക​നാ​ണ് ഇ​ദ്ദേ​ഹം.
വി​ദ്യാ​ർ​ത്ഥി​ക​ളോ​ടൊ​പ്പം ചേ​ർ​ന്ന് മൂ​ന്നു​വ​ർ​ഷം കാ​ഴ്ച​വ​ച്ച സാ​മൂ​ഹി​ക പ​രി​സ്ഥി​തി, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് പു​ര​സ്കാ​രം. സം​സ്ഥാ​ന​ത്തെ മി​ക​ച്ച എ​ൻ എ​സ് എ​സ് യൂ​ണി​റ്റി​നു​ള്ള പു​ര​സ്കാ​ര​വും ചി​റ്റൂ​ർ കോ​ള​ജ് നേ​ടി.
അ​ഭ​യം​പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ൽ ഭ​വ​ന​ര​ഹി​ത​ർ​ക്കു​ള്ള ര​ണ്ടു വീ​ടു​ക​ൾ, സം​സ്ഥാ​ന ശ്ര​ദ്ധ​പി​ടി​ച്ചു പ​റ്റി​യ പാ​ല​ക്കാ​ട്ടെ പ്രാ​ചീ​ന ജ​ല​സ്രോ​ത​സാ​യ ഇ​രു​പ​ത്തി​ര​ണ്ട് കു​ള​ങ്ങ​ളെ വീ​ണ്ടെ​ടു​ത്ത ജ​ല​സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി ജ​ലാ​യ​നം ന​ല്ല​ജ​ലം നാ​ളേ​ക്കാ​യ് ജി​ല്ല​യി​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം പ​ന​മ​ര​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ത്ത പാ​ല​ക്കാ​ട് പ​ന​മ​ര ദൗ​ത്യം, അ​ഞ്ഞൂ​റോ​ളം മ​ര​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ത്ത മ​രം ഒ​രു​വ​രം പ​ദ്ധ​തി, ര​ണ്ടു​പ്ര​ള​യ​കാ​ല​ത്തും പ്ര​ള​യ​ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ സ​ഹാ​യ ശു​ചീ​ക​ര​ണ സ​ർ​വേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പാ​ര​ന്പ​ര്യ കൃ​ഷി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​പ​ദ്ധ​തി, പു​ന​ർ​ജീ​വ​നം, പാ​ട്ട​ത്തി​നെ​ടു​ത്ത നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ മി​ക​ച്ച​രീ​തി​യി​ൽ കൃ​ഷി ന​ട​ത്ത​ൽ, പ്ലാ​സ്റ്റി​ക് ഫ്ളെ​ക്സി​ൽ​നി​ന്നും ഗ്രോ​ബാ​ഗ് നി​ർ​മി​ച്ച് അ​ഞ്ഞൂ​റി​ല​ധി​കം വീ​ടു​ക​ളി​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച അ​ടു​ക്ക​ള​ത്തോ​ട്ട​നി​ർ​മാ​ണം, മാ​സ​ങ്ങ​ളോ​ളം നീ​ണ്ട ശു​ചീ​ക​ര​ണ പ​രി​പാ​ടി യൂ​സ് മീ ​ശു​ചി​ത്വം എ​ന്നി​ലൂ​ടെ, കോ​ള​ജ് ത​ല​ത്തി​ലും ജി​ല്ലാ​ത​ല​ത്തി​ലും സം​ഘ​ടി​പ്പി​ച്ച അ​ന​വ​ധി ര​ക്ത​ദാ​ന​ക്യാ​ന്പു​ക​ൾ, ക്രി​യാ​ത്മ​ക​മാ​യ ശി​ശു​ക്ഷേ​മ​ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ, സ്ത്രീ​സു​ര​ക്ഷാ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ, 23 കോ​ള​ജു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി തു​ട​ങ്ങി​വ​ച്ച ജി​ല്ലാ​ത​ല ക​ലോ​ത്സ​വ​ങ്ങ​ൾ, നേ​തൃ​ത്വ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ, ആ​ദി​വാ​സി​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കോ​ള​ജി​ലും ജി​ല്ല​യി​ലും ന​ട​പ്പി​ലാ​ക്കി​യ ക്രി​യാ​ത്മ ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മാ​തൃ​കാ സ്പെ​ഷ​ൽ ക്യാ​ന്പു​ക​ൾ, ജി​ല്ലാ​ത​ല വ്യ​ക്തി​ത്വ വി​ക​സ​ന പ​രി​പാ​ടി​ക​ൾ, ക്രി​യാ​ത്മ​ക​മാ​യ ദി​നാ​ചാ​ര​ണ​ങ്ങ​ൾ, ജി​ല്ലാ​ത​ല പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കീ​ക​ര​ണം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് സം​സ്ഥാ​ന പു​ര​സ്കാ​രം.
പ്രാ​ചീ​ന ജ​ല​സ്രോ​ത​സു​ക​ളാ​യ കു​ള​ങ്ങ​ളു​ടെ ന​വീ​ക​ര​ണം, പ​ന​മ​ര​സം​ര​ക്ഷ​ണം തു​ട​ങ്ങി​യ പ്രാ​ദേ​ശി​ക ആ​വ​ശ്യ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സം​സ്ഥാ​ന അ​വാ​ർ​ഡി​ന് അ​ർ​ഹ​ത നേ​ടി​യ​തെ​ന്ന് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി.​ശ്രീ​കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
നാ​ലു​വ​ർ​ഷ​ത്തോ​ളം കോ​ള​ജി​ലെ എ​ൻ​എ​സ് എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​റാ​യും ര​ണ്ടു​വ​ർ​ഷം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
ര​ണ്ടു​ത​വ​ണ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​ർ പു​ര​സ്കാ​രം, ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹ​രി​ത​കേ​ര​ള മി​ഷ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ജ​ല​സം​ഗ​മ​ത്തി​ലേ​ക്കും ജി​ല്ലാ ഹ​രി​ത​കേ​ര​ള മി​ഷ​ന്‍റെ ജ​ല​സം​ഗ​മ​ത്തി​ലേ​ക്കും പ്ര​ത്യേ​ക ക്ഷ​ണ​വും പേ​പ്പ​ർ അ​വ​ത​ര​ണ​വും കൂ​ടാ​തെ എ​ൻ എ​സ് എ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കേ​ളേ​ജി​ന് സാ​മൂ​ഹി​ക നീ​തി​വ​കു​പ്പ് ജി​ല്ലാ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജൈ​വ​വൈ​വി​ധ്യ പു​ര​സ്കാ​രം, ര​ണ്ടു​വ​ർ​ഷം സ​ർ​വ​ക​ലാ​ശാ​ല മി​ക​ച്ച എ​ൻ​എ​സ് എ​സ് യൂ​ണി​റ്റു​ക​ൾ എ​ന്നി​വ ചി​റ്റൂ​ർ കോ​ള​ജി​ന് നേ​ടി​ക്കൊ​ടു​ത്തി​ട്ടു​ണ്ട്.
വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ സേ​വ​ന​താ​ത്പ​ര്യ​ത്തി​ലെ ആ​ത്മാ​ർ​ത്ഥ​ത​യും അ​ർ​പ്പ​ണ​മ​നോ​ഭാ​വ​വു​മാ​ണ് അ​വാ​ർ​ഡി​ന് കാ​ര​ണ​മെ​ന്ന് പ്ര​ദീ​ഷ് പ​റ​ഞ്ഞു. ഇ​പ്പോ​ൾ കോമേഴ്സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഇ​ദ്ദേ​ഹം കൊ​റോ​ണ കാ​ല​ത്തും ഇ​രു​പ​തി​ല​ധി​കം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ടെ​ലി​വി​ഷ​നും മൊ​ബൈ​ൽ ഫോ​ണും മ​റ്റ് സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളും എ​ത്തി​ച്ചു ന​ല്കി​യി​രു​ന്നു. കൂ​ടാ​തെ മ​റ്റ് പ​രി​സ്ഥി​തി സാ​മൂ​ഹ്യ​സേ​വ​ന​ങ്ങ​ളും ചെ​യ്തു​വ​രു​ന്നു.
ക​ണ്ണാ​ടി കു​ടു​വ​ക്കോ​ടു​വീ​ട്ടി​ൽ പ​രേ​ത​നാ​യ സി.​കു​ഞ്ചു-​എം.​അ​മ്മു​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: മി​ഥു​ല സി.​റാ​ഫി, മ​ക്ക​ൾ: മി​ഥു​ൻ, റെ​യ്ൻ.