മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ല​ത്തി​ന് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു 22 ല​ക്ഷം
Saturday, September 26, 2020 12:44 AM IST
അ​ഗ​ളി: എ​ൻ.​ഷം​സു​ദീ​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി, പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടു​ക​ളി​ൽ നി​ന്നാ​യി മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ അ​ലോ​പ്പ​തി, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക​ൾ ല​ക്ഷ്യ​മി​ട്ട് എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്ന് 22 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.
മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ ഗ്യാ​സ് പൈ​പ്പ്ലൈ​ൻ സി​സ്റ്റം സ്ഥാ​പി​ക്കു​ന്ന​തി​ന് 15 ല​ക്ഷ​വും അ​ട്ട​പ്പാ​ടി കോ​ട്ട​ത്ത​റ ഗ​വ​ണ്‍​മെ​ന്‍റ് ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ലി​ൽ മാ​സ്ക്, ഗ്ലൗ​സ്, സാ​നി​റ്റൈ​സ​ർ, ഫേ​സ് ഷീ​ൽ​ഡ് എ​ന്നി​വ വാ​ങ്ങു​ന്ന​തി​ന് അ​ഞ്ചു​ല​ക്ഷം രൂ​പ​യും മ​ണ്ഡ​ല​ത്തി​ലെ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു മാ​സ്ക്, ഗ്ലൗ​സ്, സാ​നി​റ്റൈ​സ​ർ വാ​ങ്ങു​ന്ന​തി​നാണ് തുക.