മാ​ലി​ന്യ ശു​ചീ​ക​ര​ണ നി​ല​യം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Saturday, September 26, 2020 12:42 AM IST
കോ​യ​ന്പ​ത്തൂ​ർ: പെ​രി​യ​നാ​യ്ക്ക​ൻ പാ​ള​യ​ത്തി​ൽ മാ​ലി​ന്യ ശു​ചീ​ക​ര​ണ നി​ല​യം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ബി​ൽ ആ​ൻ​ഡ് മെ​ലി​ൻ​ഡ ഗേ​റ്റ്സ് ഫൗ​ണ്ടേ​ഷ​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ കീ​സ് റ്റോ​ണ്‍ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2.48 കോ​ടി രൂ​പ മ​തി​പ്പി​ലാ​ണ് മാ​ലി​ന്യ ശു​ചീ​ക​ര​ണ​നി​ല​യം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പെ​രി​യ​നാ​യ്ക്ക​ൻ പാ​ള​യം, ന​ര​സിം​ഹ​നാ​യ്ക്ക​ൻ പാ​ള​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലു​മു​ള്ള പൊ​തു​സ്വ​കാ​ര്യ ശൗ​ചാ​ല​യ​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ പ്ലാ​ൻ​റി​ലേ​ക്കു കൊ​ണ്ടു​വ​ന്ന് ശു​ചീ​ക​രി​ക്കും.
അ​തി​നു​ശേ​ഷം ല​ഭി​ക്കു​ന്ന വെ​ള്ളി​പാ​ർ​ക്കു​ക​ൾ​ക്കും വ​ളം കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി ക​ർ​ഷ​ക​ർ​ക്കും ന​ല്കും. കൂ​ട​ല്ലൂ​ർ, വീ​ര​പാ​ണ്ഡി, ഇ​ടി​ക്ക​ര എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളും ശു​ചീ​ക​ര​ണ നി​ല​യ​ത്തി​ലെ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ല്കി​യി​ട്ടു​ണ്ട്. ഒ​രു​ദി​വ​സം 25 ആ​യി​രം ലി​റ്റ​ർ മാ​ലി​ന്യം ഇ​ല​ക്ട്രോ മെ​ക്കാ​നി​ക്ക​ൽ രീ​തി​യി​ൽ വ​ള​മാ​ക്കി മാ​റ്റാം.

കഞ്ചാവുമായി അ​റ​സ്റ്റി​ൽ

കോ​യ​ന്പ​ത്തൂ​ർ: അ​ര​സൂ​രി​ൽ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കെ.​എ​ൻ.​പു​രം മു​രു​ക​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സൂ​ലൂ​ർ പോ​ലീ​സി​നു ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ര​സു​ർ ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​നു​സ​മീ​പം ക​ഞ്ചാ​വു വി​റ്റ മു​രു​ക​നെ അ​റ​സ്റ്റു​ചെ​യ്ത​ത്.