മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ടു: ആ​ദി​വാ​സി ദ​ന്പ​തി​ക​ൾ​ക്ക് റേ​ഷ​ൻ​കാ​ർ​ഡ്
Saturday, September 26, 2020 12:42 AM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് മു​ത​ല​മ​ട വെ​ള്ളാ​രം​ക​ട​വി​ൽ ഓ​ല​ഷെ​ഡി​ൽ താ​മ​സി​ക്കു​ന്ന വ്യ​ദ്ധ ആ​ദി​വാ​സി ദ​ന്പ​തി​ക​ൾ​ക്ക് റേ​ഷ​ൻ​കാ​ർ​ഡ് ല​ഭി​ച്ചു.
വെ​ളു​പ്പാ​ൻ-​പാ​പ്പാ​ൾ ദ​ന്പ​തി​ക​ൾ​ക്ക് റേ​ഷ​ൻ​കാ​ർ​ഡ് ന​ല്കാ​ൻ ക​മ്മീ​ഷ​ൻ അം​ഗം വി.​കെ.​ബീ​നാ​കു​മാ​രി സി​വി​ൽ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു. പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. ആ​ധാ​ർ കാ​ർ​ഡ് ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​വ​ർ​ക്ക് റേ​ഷ​ൻ കാ​ർ​ഡ് ല​ഭി​ക്കാ​തി​രു​ന്ന​ത്. ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് റേ​ഷ​ൻ കാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ​യും ഫോ​ട്ടോ​യും വാ​ങ്ങി ഐ​ടി സെ​ല്ലി​ൽ സ​മ​ർ​പ്പി​ക്കാ​ൻ സി​വി​ൽ​സ​പ്ലൈ​സ് ഡ​യ​റ​ക്ട​ർ ചി​റ്റൂ​ർ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു.
ഐ​ടി സെ​ല്ലി​ൽ​നി​ന്നും പു​തി​യ റേ​ഷ​ൻ​കാ​ർ​ഡ് ആ​ദി​വാ​സി ദ​ന്പ​തി​ക​ൾ​ക്ക് ന​ല്കി​യ​താ​യി സി​വി​ൽ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.