ഹോം ​ഐ​സൊ​ലേ​ഷ​നു ന​ട​പ​ടി​യെ​ടു​ക്ക​ണം: ജി​ല്ലാ വി​ക​സ​ന സ​മി​തി
Saturday, September 26, 2020 12:42 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ വ​ർ​ധ​ന​വ് പ​രി​ഗ​ണി​ച്ച് ഹോം ​ഐ​സ​ലേ​ഷ​ൻ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം നി​ർ​ദ്ദേ​ശി​ച്ചു.
ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഈ ​നി​ർ​ദ്ദേ​ശം. നി​ല​വി​ൽ 255 ഓ​ളം കോ​വി​ഡ് രോ​ഗി​ക​ൾ ഹോം ​ഐ​സ​ലേ​ഷ​ല​നി​ൽ പ്ര​വേ​ശി​ച്ച​താ​യി ഡി.​എം.​ഒ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.
രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് വീ​ടു​ക​ളി​ൽ റൂം ​ഐ​സ​ലേ​ഷ​ൻ ആ​ണ് നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ അ​ട​ച്ചി​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ഓ​ഫീ​സു​ക​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ഓ​ഫി​സ് മേ​ധാ​വി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് കൃ​ഷി ന​ശി​ച്ച​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ന്ന് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഭൂ ​ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ഭ​വ​ന നി​ർ​മ്മാ​ണ പ​ദ്ധ​തി​യി​ലേ​ക്ക് 11635 അ​പേ​ക്ഷ​ക​ർ അ​ർ​ഹ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ​ഡി​നേ​റ്റ​ർ അ​നീ​ഷ് ആ​ല​യ്ക്കാ​പ്പി​ള്ളി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.
ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ഗ്രി​മെ​ന്‍റ് ചെ​യ്ത 13166 അ​പേ​ക്ഷ​ക​രി​ൽ 10873 വീ​ടു​ക​ളു​ടെ നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​താ​യും കോ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു. മ​ണ​ക്ക​ട​വ് വി​യ​റി​ലൂ​ടെ ചി​റ്റൂ​ർ പു​ഴ​യി​ൽ ക്ര​മാ​തീ​ത​മാ​യി വെ​ള്ളം ഉ​യ​രു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്ക് സ​മ​യോ​ചി​ത ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​ക​ണ​മെ​ന്ന് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ പി.​എ.​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ വി ​മു​രു​ക​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
അ​മൃ​ത് പ​ദ്ധ​തി പ്ര​കാ​രം കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡു​ക​ൾ ഉ​ട​ൻ ത​ന്നെ റീ ​ടാ​ർ ചെ​യ്യ​ണ​മെ​ന്ന് പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് സ​ബ്ക​ല​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി.
കൊ​ച്ചി ബാം​ഗ്ലൂ​ർ വ്യ​വ​സാ​യി​ക ഇ​ട​നാ​ഴി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നാ​യി 1718 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​താ​യി കി​ൻ​ഫ്ര അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ ലാ​ൻ​ഡ് അ​ക്വി​സി​ഷ​ൻ ഓ​ഫീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.