കുടി​വെ​ള്ളം പാ​ഴാ​കു​ന്നു
Saturday, September 26, 2020 12:42 AM IST
കൊ​ല്ല​ങ്കോ​ട്: വ​ട​വ​ന്നൂ​ർ-​കൊ​ല്ല​ങ്കോ​ട് പ്ര​ധാ​ന​പാ​ത​യി​ൽ പൈ​പ്പു​പൊ​ട്ടി ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​നു ലി​റ്റ​ർ കു​ടി​വെ​ള്ളം അ​ഴു​ക്കു​ചാ​ലി​ലേ​ക്ക് ഒ​ഴു​കി പാ​ഴാ​കു​ന്നു. ഗാ​യ​ത്രി​പു​ഴ പാ​ല​ത്തി​നു തെ​ക്കു​ഭാ​ഗ​ത്താ​ണ് കു​ടി​വെ​ള്ള ചോ​ർ​ച്ച.
ഇ​തു​വ​ഴി അ​ധി​ക​ഭാ​രം ക​യ​റ്റി​യ ടോ​റ​സ മെ​റ്റ​ൽ ക​ട​ത്തു​വാ​ഹ​ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി സ​ഞ്ച​രി​ക്കു​ന്ന​താ​ണ് പൈ​പ്പു​പൊ​ട്ടു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്ന​ത്. സ്ഥ​ല​ത്തെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ പ​രാ​തി ന​ല്കി​യ​തി​നെ തു​ട​ർ​ന്ന് പ​ത്തു​ദി​വ​സം മു​ന്പ് റോ​ഡി​നു കു​റു​കെ​യു​ള്ള പൈ​പ്പ് ശ​രി​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ അ​ന്നു​ത​ന്നെ മെ​റ്റ​ൽ ക​ട​ത്തു​വാ​ഹ​നം ക​ട​ന്നു​പോ​യ ഉ​ട​നേ പൈ​പ്പ് വീ​ണ്ടും പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത് രൂ​ക്ഷ​മാ​യി.
പാ​ല​ത്തി​ന്‍റെ ബ​ല​ക്ഷ​യം ക​ണ​ക്കാ​ക്കി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ​ത്ത് ട​ണ്ണി​ൽ കൂ​ടു​ത​ൽ ഭാ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​തി​നു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തു​മാ​യി പൊ​തു​മ​രാ​മ​ത്തി​ന്‍റെ നി​ർ​ദേ​ശം എ​ഴു​തി യ ​ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചി​രു​ന്നു.
എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ നി​രോ​ധ​നം ലം​ഘി​ച്ച് ഇ​രു​പ​തും മു​പ്പ​തും മു​പ്പ​തും ട​ണ്‍ ഭാ​രം ക​യ​റ്റി ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ദി​വ​സേ ന ​അ​ന്പ​തു​മു​ത​ൽ 75 വ​രെ ടോ​റ​സ് വാ​ഹ​ന​ങ്ങ​ൾ പൊ​തു​മ​രാ​മ​ത്തി​ന്‍റെ ഉ​ത്ത​ര​വി​നെ മ​റി​ക​ട​ന്ന് ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്നു​ണ്ട്.