ടൗ​ണി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്; റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്
Saturday, September 26, 2020 12:42 AM IST
നെന്മാ​റ: റോ​ഡി​ന്‍റെ വീ​തി​കു​റ​വി​നെ തു​ട​ർ​ന്നു വ​ല​യു​ന്ന നെന്മാറ ടൗ​ണി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് കൂ​ടി​യാ​യ​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി. മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം പ്ര​ധാ​ന റോ​ഡി​ലാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് ഏ​റെ​യു​ള്ള​ത്.
ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും റോ​ഡു​വ​ക്ക​ത്താ​ണ് സ്ഥി​ര​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്ന് പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പ​ത്തു​ള്ള ബാ​ങ്കു​ക​ൾ, എ​ടി​എം കൗ​ണ്ട​റു​ക​ൾ, ആ​ശു​പ​ത്രി, മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യാ​ൻ നി​ല​വി​ൽ സൗ​ക​ര്യ​മി​ല്ല.
ഇ​തി​നാ​ൽ ഇ​വ​യെ​ല്ലാം റോ​ഡു​വ​ക്ക​ത്ത് പാ​ർ​ക്കു ചെ​യ്യു​ന്ന​ത് വാ​ഹ​ന, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​തി​നൊ​പ്പം ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​കു​ന്നു. ടൗ​ണി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ളി​ലേ​ക്ക് വ​രു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു വേ​ണ്ട സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.
മ​ഹാ​മാ​രി​യാ​യ കോ​വി​ഡ് 19 വ​ന്ന​തോ​ടെ യാ​ത്ര സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലാ​ക്കി​യ​തും ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കു വ​ർ​ധി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യി.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബ​സ് സ്റ്റാ​ൻ​ഡി​ലും സ​മീ​പ​ത്തെ ക​വ​ല​ക​ളി​ലും ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​ത്തി​നു കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ നി​യ​മി​ക്കു​ക​യും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നു ബൈ​പാ​സ് റോ​ഡി​ന്‍റെ പ​ണി​ക​ൾ താ​മ​സി​യാ​തെ തു​ട​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.
അ​യി​നം​പാ​ട​ത്തു​നി​ന്ന് തു​ട​ങ്ങി വി​ത്ത​ന​ശേ​രി​യി​ൽ എ​ത്തു​ന്ന​താ​ണ് പു​തി​യ ബൈ​പാ​സ് റോ​ഡി​ന്‍റെ പ​ദ്ധ​തി.