കൃഷിനാശം വിതച്ച് കാട്ടാനക്കൂട്ടം
Saturday, September 26, 2020 12:42 AM IST
വ​ട​ക്ക​ഞ്ചേ​രി: മ​ല​യോ​ര മേ​ഖ​ല​യാ​യ പ​നം​ങ്കു​റ്റി​യി​ൽ ആ​ന​യി​റ​ങ്ങി​യു​ള്ള കൃ​ഷി നാ​ശം തു​ട​രു​ക​യാ​ണ്.
രാ​ത്രി​യാ​യാ​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് ആ​ന കൂ​ട്ട​മെ​ല്ലാം.
വ​രി​ക്ക​മാ​ക്ക​ൽ ബേ​ബി, മൈ​ക്കി​ൾ, ആ​ത്തി തു​ട​ങ്ങി​യ​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ രാ​ത്രി ആ​ന​ക​ൾ എ​ത്തി​യ​ത്. തോ​ട്ട​ങ്ങ​ളി​ലു​ള്ള വാ​ഴ, തെ​ങ്ങ് തു​ട​ങ്ങി ക​ണ്ണി​ൽ ക​ണ്ട​തെ​ല്ലാം ഒ​ടി​ച്ചും പി​ഴു​തെ​റി​ഞ്ഞും ന​ശി​പ്പി​ച്ചു.​ കൂ​ട്ട​ത്തോ​ടെ ആ​ന​ക​ൾ എ​ത്തു​ന്ന​തി​നാ​ൽ എ​ല്ലാം കൂ​ടി തോ​ട്ട​ത്തി​ൽ ന​ട​ന്നാ​ൽ ത​ന്നെ ച​വി​ട്ടേ​റ്റ് വി​ള​ക​ളെ​ല്ലാം ന​ശി​ക്കും.​
ഇ​തി​ന​ടു​ത്തു​ള്ള ചെ​റു​നി​ലം ജോ​ണി, ചെ​റു​നി​ലം ബി​ജു തു​ട​ങ്ങി​യ​വ​രു​ടെ തോ​ട്ട​ങ്ങ​ളി​ൽ ആ​ന​യി​റ​ങ്ങി ഇ​നി വി​ള​ക​ളൊ​ന്നും ബാ​ക്കി​യി​ല്ലാ​താ​യി.​ആ​ന​യെ പേ​ടി​ച്ച് വീ​ട്ടി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ് ഇ​വി​ടു​ത്തു​ക്കാ​ർ​ക്ക്.
​പീ​ച്ചി വ​നാ​തി​ർ​ത്തി​യി​ൽ സോ​ളാ​ർ വേ​ലി​യു​ണ്ടെ​ങ്കി​ലും അ​തെ​ല്ലാം ത​ക​ർ​ത്താ​ണ് ആ​ന​ക​ൾ കാ​ടി​റ​ങ്ങു​ന്ന​ത്.
പ​ക​ൽ സ​മ​യം കാ​ട്ടി​ലും സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ കൃ​ഷി​യി​ട​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ൾ ആ​ന​ക​ൾ താ​വ​ള​മാ​ക്കു​ന്ന​ത്.​നാ​ട്ടു​ക്കാ​ർ പ്ര​തി​ഷേ​ധി​ക്കു​ന്പോ​ൾ വ​ന​പാ​ല​ക​ർ ഇ​ട​ക്ക് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പോ​കും. എ​ല്ലാം മു​ക​ളി​ലേ​ക്ക് റി​പ്പാ​ർ​ട്ട് ചെ​യ്യാം നോ​ക്കാം പ​രി​ശോ​ധി​ക്കാ​മെ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ണ് പോ​വു​ക.