സാരിയുടുത്ത് പാടവരന്പുകൾ...!
Saturday, September 26, 2020 12:42 AM IST
മു​ത​ല​മ​ട: രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ​ന്നി​ക​ളെ തു​ര​ത്താ​ൻ വ​യ​ൽ​വ​ര​ന്പു​ക​ളി​ൽ സാ​രി​കെ​ട്ടി​യ​ത് വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് കൗ​തു​ക കാ​ഴ്ച​യാ​യി. മാ​ന്പ​ള്ള​ത്തെ കൊ​യ്യാ​റാ​യ വ​യ​ൽ​വ​ര​ന്പു​ക​ളി​ലാ​ണ് ഈ ​കാ​ഴ്ച.

മു​ൻ​കാ​ല​ങ്ങ​ളി​ൽ പോ​ളി​ത്തീ​ൻ പേ​പ്പ​റു​ക​ളാ​ണ് പ​ന്നി​ക​ളെ തു​ര​ത്താ​ൻ വ​യ​ലു​ക​ളി​ൽ കെ​ട്ടി​യി​രു​ന്ന​ത്. ഓ​ല ക​രി​ച്ച​ൽ, ത​ഞ്ചാ​വൂ​ർ​വാ​ട്ട, മു​ഞ്ഞ ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ച്ചാ​ണ് ക​ർ​ഷ​ക​ർ നെ​ൽ​ച്ചെ​ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​ത്.

എ​ന്നാ​ൽ വി​ള​ഞ്ഞ പാ​ട​ങ്ങ​ളി​ൽ പ​ന്നി​ക്കൂ​ട്ട​മി​റ​ങ്ങി നെ​ൽ​ച്ചെ​ടി​ക​ൾ ഉ​ഴു​തു​മ​റി​ക്കു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് തീ​രാ​ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്. പ​ന്നി​ക​ളെ തു​ര​ത്താ​ൻ വ​നം​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ
ളും ​പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന തി​രി​ച്ച​റി​വാ​ണ് വ​യ​ൽ​വ​ര​ന്പു​ക​ളി​ൽ സാ​രി കെ​ട്ടു​ന്ന​തി​നു ക​ർ​ഷ​ക​ർ​ക്ക് പ്രേ​ര​ണ​യാ​യ​ത്.