പ്ര​ധാ​നി-​ക​ണ്ണം​കു​ളം റോ​ഡ് ത​ക​ർ​ന്നു യാ​ത്ര ദു​ഷ്ക​രം
Friday, September 25, 2020 12:59 AM IST
വ​ട​ക്ക​ഞ്ചേ​രി: മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള പ്ര​ധാ​നി- ക​ണ്ണം​കു​ളം റോ​ഡ് ത​ക​ർ​ന്ന് യാ​ത്ര ദു​ഷ്ക​രം. ര​ണ്ടു​കി​ലോ​മീ​റ്റ​റോ​ളം ദൂ​രം റോ​ഡ് പ​ല ഭാ​ഗ​ത്തും പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. കാ​ൽ​ന​ട​യാ​ത്ര​പോ​ലും വ​യ്യെ​ന്ന സ്ഥി​തി​യാ​യി.
ക​ണ്ണം​കു​ളം ജം​ഗ്ഷ​ന​ടു​ത്ത് ചെ​ളി​നി​റ​ഞ്ഞ നി​ല​യി​ലാ​ണ് റോ​ഡ്. മ​ഴ പെ​യ്യു​ന്പോ​ൾ കു​ഴ​ന്പ് പ​രു​വ​ത്തി​ൽ ചെ​ളി​മ​യ​മാ​കും. വ​ലി​യ​കു​ഴി​ക​ൾ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് മ​ണ്ണും ക​ല്ലും നി​ര​ത്തി മൂ​ടു​ന്നു​ണ്ടെ​ങ്കി​ലും അ​തെ​ല്ലാം താ​ത്കാ​ലി​ക പ്ര​വൃ​ത്തി മാ​ത്ര​മാ​ണ്.
വ​ട​ക്ക​ഞ്ചേ​രി​യി​ൽ​നി​ന്നും വാ​ൽ​ക്കു​ള​ന്പ്, ക​ണി​ച്ചി​പ​രു​ത, പാ​ല​ക്കു​ഴി തു​ട​ങ്ങി മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള എ​ളു​പ്പ പാ​ത​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്. റോ​ഡ് പൂ​ർ​ണ​മാ​യും റീ​ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് വേ​ഗ​ത കൂ​ട്ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.