ആ​രാ​ധ്യ​യു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് കൈ​കോ​ർ​ത്ത് പ​ത്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും ജ​ന​മൈ​ത്രി പോ​ലീ​സും
Friday, September 25, 2020 12:59 AM IST
വ​ട​ക്ക​ഞ്ചേ​രി: ഒ​ന്നാം ക്ലാ​സു​കാ​രി ആ​രാ​ധ്യ​യു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് കൈ​കോ​ർ​ത്ത് പ​ത്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ക്ലാ​പ്പ് ചാ​രി​റ്റി യു​എ​സ് എ ​യും ജ​ന​മൈ​ത്രി പോ​ലീ​സും.
കോ​വി​ഡ് കാ​ല​ത്ത് വീ​ടു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​കു​ന്ന കു​ട്ടി​ക​ളു​ടെ മാ​ന​സി​കോ​ല്ലാ​സ​ത്തി​നും പ്ര​യാ​സ​ങ്ങ​ൾ​ക്കും സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ് കേ​ര​ള ആ​വി​ഷ്ക​രി​ച്ച ചി​രി പ്രോ​ഗ്രാ​മി​ലേ​ക്ക് അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം പ​ടി​ഞ്ഞാ​റെ​വീ​ട്ടി​ൽ മ​നോ​ജ്-​സ​ന്ധ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ളും ശോ​ഭ അ​ക്കാ​ദ​മി ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യു​മാ​യ ആ​രാ​ധ്യ ത​നി​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലെ​ന്നു​ള്ള വി​ഷ​മം അ​റി​യി​ക്കു​ക​യും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഐ​ജി പി.​വി​ജ​യ​ൻ, വ​ട​ക്ക​ഞ്ചേ​രി ജ​ന​മൈ​ത്രി പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രാ​ധ്യ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നു​വേ​ണ്ട സൗ​ക​ര്യം ഒ​രു​ക്കി​കൊ​ടു​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.
തു​ട​ർ​ന്ന് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ന്ന പ​ത്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ പി.​വി​ഷ്ണു​വി​നെ ജ​ന​മൈ​ത്രി പോ​ലീ​സ് ബ​ന്ധ​പ്പെ​ടു​ക​യും വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കഴിഞ്ഞ ദിവസം രാ​വി​ലെ ആ​രാ​ധ്യ​യു​ടെ വീ​ട്ടി​ലേ​ക്ക് സ്മാ​ർ​ട്ട് ഫോ​ണു​മാ​യി പി.​വി​ഷ്ണു​വും സം​ഘ​വും എ​ത്തു​ക​യും വ​ട​ക്ക​ഞ്ചേ​രി സി​ഐ ബി.​സ​ന്തോ​ഷ് ആ​രാ​ധ്യ​ക്ക് സ്മാ​ർ​ട്ട് ഫോ​ണ്‍ കൈ​മാ​റു​ക​യും ചെ​യ്തു.
ച​ട​ങ്ങി​ൽ പ​ത്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ര​ക്ഷാ​ധി​കാ​രി കെ.​എ​സ്.​പൊന്മല, സെ​ക്ര​ട്ട​റി പി.​ഷി​മി​ൽ​സ്, ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു വ​ട​ക്കും​പു​റം, ജ​ന​മൈ​ത്രി പി​ആ​ർ​ഒ കാ​ശി​വി​ശ്വ​നാ​ഥ​ൻ, ജ​ന​മൈ​ത്രി സീ​നി​യ​ർ സി​പി​ഒ സി​ന്ധു, സി​പി​ഒ ഹ​രി​ദാ​സ്, ദ​ക്ഷ കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ മെ​ൽ​ബി​ൻ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.