പോക്സോ കേസിൽ പ്ര​തിയെ ക​ഠി​ന ത​ട​വി​നു ശി​ക്ഷി​ച്ചു
Friday, September 25, 2020 12:56 AM IST
അ​ഗ​ളി :വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്രാ​യ പൂ​ർ​ത്തി​യാ​കാ​ത്ത ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കു​റ്റ​ത്തി​ന് കഠിന തടവിനു ശിക്ഷിച്ചു.
നെ​ല്ലി​പ്പ​തി പാ​പ്പാ​ത്തി​കോ​ള​നി​യി​ൽ എ​ക്കാ​ട്ട് പ​റ​ന്പി​ൽ വീ​ട്ടി​ൽ രാ​മ​കൃ​ഷ്ണ​ൻ എ​ന്ന രാ​ജ​നെ പ​തി​മൂ​ന്ന് വ​ർ​ഷ​ത്തെ ക​ഠി​ന ത​ട​വി​ന് അ​റു​പ​തി​നാ​യി​രം രൂ​പ പി​ഴ​യടക്കാനുമാണ് പാ​ല​ക്കാ​ട് ഫ​സ്റ്റ് ക്ലാ​സ് അ​ഡി​ഷ​ണ​ൽ സെ​ഷ​ൻ കോ​ട​തി ജ​ഡ്ജ് ശിക്ഷിച്ചത്. പി​ഴ തു​ക അ​ട​ക്കാ​ത്ത പ​ക്ഷം ഒ​രു വ​ർ​ഷ​ത്തെ അ​ധി​ക ത​ട​വ് കൂ​ടി അ​നു​ഭ​വി​ക്ക​ണം . 2010 ജൂ​ലൈ ഇ​രു​പ​ത്തി​യേ​ഴി​ന് ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
അ​ഗ​ളി എ​സ്ഐ ആ​യി​രു​ന്ന പി ​എം ഗോ​പ​കു​മാ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ഗ​ളി എ​സ്എം​എ​സ് ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് മാ​രാ​യ എ ​എ റോ​ക്കി, എം​കെ ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ ​സു​രേ​ന്ദ്ര​ൻ, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.
ഡി​വൈ​എ​സ്പി മാ​ത്യു എ​ക്സെ​ൽ ആ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. അ​ഡി​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ആ​ർ ആ​ന​ന്ദ് പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.