പ്ര​സി​ഡ​ന്‍റി​നും വ​നി​താ മെ​ംബർ​ക്കും കോ​വി​ഡ്: വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ട​ച്ചു
Friday, September 25, 2020 12:56 AM IST
വ​ട​ക്ക​ഞ്ചേ​രി: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും മം​ഗ​ല​ത്തെ ഒ​രു വ​നി​താ മെ​ന്പ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ട​ച്ചു.​ഇ​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ചൊ​വ്വാ​ഴ്ച ന​ട​ത്തും.
​ഇ​തി​നു ശേ​ഷം മാ​ത്ര​മെ ഇ​നി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് തു​റ​ക്കു​ക​യു​ള്ളു. മ​റ്റു മെ​ബ​ർ​മാ​ർ, ജീ​വ​ന​ക്കാ​ർ, രാ​ഷ്ട്രി​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ, നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക.
ഇ​തി​ന​കം ത​ന്നെ പ​ല നേ​താ​ക്ക​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം വേ​ഗ​ത്തി​ലാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.​ഇ​തി​ന​കം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 80 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.​മം​ഗ​ല​ത്താ​ണ് വ്യാ​പ​ന തോ​ത് കൂ​ടു​ത​ലെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു.​
ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട സ​മ​യ​മാ​ണ്.​സ​ന്പ​ർ​ക്ക രോ​ഗി​ക​ൾ ഉ​യ​രു​ന്ന​ത് ആ​രോ​ഗ്യ വ​കു​പ്പി​നും വ​ലി​യ ആ​ശ​ങ്ക​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.
കൊ​ടു​വാ​യൂ​ർ മാ​ർ​ക്ക​റ്റി​ൽ കോ​വി​ഡ് പ​ട​ർ​ന്ന​തി​ന്‍റെ പ്ര​തി​ഫ​ല​നം വ​ട​ക്ക​ഞ്ചേ​രി ഉ​ൾ​പ്പെ​ടെ പ​ട്ട​ണ​ങ്ങ​ളി​ലെ​ല്ലാം ഉ​ണ്ടാ​കും.​കൊ​ടു​വാ​യൂ​ർ മാ​ർ​ക്ക​റ്റി​ൽ നി​ന്നാ​ണ് വ​ട​ക്ക​ഞ്ചേ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ എ​ത്തു​ന്ന​ത്.​അ​ക​ല​മോ മ​റ്റു മാ​ന​ദ​ണ്ഡ​ങ്ങ​ളോ പാ​ലി​ക്കാ​തെ​യാ​ണ് ടൗ​ണി​ലെ പ​ല ക​ട​ക​ളി​ലും ആ​ളു​ക​ൾ ക​യ​റു​ന്ന​തെ​ന്ന പ​രാ​തി​ക​ളു​മു​ണ്ട്.