എ​രി​ശേ​രി​യി​ൽ പാ​ല​ത്തി​ലെ ത​ക​ർ​ന്ന സ്ലാ​ബ് പു​ന​ർ​നി​ർ​മി​ക്ക​ണ​ം
Thursday, September 24, 2020 12:46 AM IST
ചി​റ്റൂ​ർ: ന​ല്ലേ​പ്പി​ള്ളി എ​രി​ശേ​രി​യി​ൽ ജ​ല​സേ​ച​ന​വ​കു​പ്പി​ന്‍റെ പാ​ല​ത്തി​ലെ ത​ക​ർ​ന്ന സ്ലാ​ബ് പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ വ​കു​പ്പു​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​ക്ക് നി​വേ​ദ​നം ന​ല്കി. ന​ല്ലേ​പ്പി ള്ളി ​ഗോ​പാ​ലം​പു​രം ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന​പാ​ത​യി​ലാ​ണ് പാ​ലം അ​പ​ക​ട​ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്.

കു​റ്റി​പ്പ​ള്ളം, എ​രി​ശേ​രി, അ​ര​ണ്ട​പ്പ​ള്ളം, ക​ല്ലു​കൂ​ട്ടി​യാ​ൽ​വ​ഴി കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ പാ​ല​ക്കാ​ട് എ​ത്താ​മെ​ന്ന​തി​നാ​ൽ യാ​ത്രാ വാ​ഹ​ന​ങ്ങ​ൾ​ക്കു​പു​റ​മേ നി​ര​വ​ധി ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്നു​ണ്ട്. ക​ന്പം​പ​ടി, ന​രി​ചി​റ, മൂ​ച്ചി​ക്കു​ന്ന്, ആ​ന​ക്ക​ൽ, കു​റു​മ​ണ്ണാം​പ​ള്ളം, കാ​ഞ്ഞി​രം​പൊ​റ്റ, ഉ​പ്പു​മ​ണ്‍​പ​ടി, ന​ങ്ങാ​റം​കു​റി​ശി, വ​ട്ടാം​പൊ​റ്റ ഗ്രാ​മ​ങ്ങ​ളി​ലു​ള്ള നൂ​റു​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന പാ​ത​യി​ലാ​ണ് കാ​ല​പ​ഴ​ക്ക​മു​ള്ള പാ​ലം.

ന​ല്ലേ​പ്പി​ള്ളി മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​രാ​ജ​ൻ ,കെ.​മോ​ഹ​ന​ൻ, എ​സ്.​മു​ത്ത​ലീ​ഫ്, പി.​കൃ​ഷ്ണ​ൻ, എ.​രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ലം ന​വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ല​സേ​ച​ന​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്കി​യ​ത്.