നാ​ട്ടു​ക​ൽ- താ​ണാ​വ് ദേ​ശീ​യ​പാ​ത ഗതാഗത യോഗ്യമാക്കണം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ്
Thursday, September 24, 2020 12:45 AM IST
പാ​ല​ക്കാ​ട്: ഉൗ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി സ​ർ​ക്കാ​രി​ൽ​നി​ന്നും ടെ​ണ്ട​റി​ലൂ​ടെ ഏ​റ്റെ​ടു​ത്ത നാ​ട്ടു​ക​ൽ, മ​ണ്ണാ​ർ​ക്കാ​ട്, ഒ​ല​വ​ക്കോ​ട്, താ​ണാ​വ്, എ​ൻ​എ​ച്ച് 213 റോ​ഡി​ന്‍റെ വീ​തി​കൂ​ട്ടി ടാ​റിം​ഗ് ചെ​യ്യു​ന്ന​തി​ന് ഏ​റ്റെ​ടു​ത്തി​ട്ട് മൂ​ന്നു​വ​ർ​ഷ​മാ​യി ഇ​ഴ​യു​ന്ന​താ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ആ​രോ​പി​ച്ചു.
2019 മാ​ർ​ച്ചി​നു​മു​ന്പ് തീ​രേ​ണ്ട വ​ർ​ക്ക് 2020 മാ​ർ​ച്ച് ക​ഴി​ഞ്ഞി​ട്ടും തീ​ർ​ന്നി​ട്ടി​ല്ല. മ​ണ്ണാ​ർ​ക്കാ​ടു​മു​ത​ൽ ഒ​ല​വ​ക്കോ​ട് വ​രെ​യു​ള്ള റോ​ഡി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ഗാ​ധ ഗ​ർ​ത്ത​ങ്ങ​ളാ​ണു​ള്ള​തെ​ന്നും ഗ​ർ​ത്ത​ങ്ങ​ളി​ൽ വീ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്കും നി​ര​ന്ത​ര​മാ​യി പ​രി​ക്കേ​ല്ക്കു​ന്ന​തും തു​ട​ർ​ച്ച​യാ​യു​ള്ള മ​ര​ണ​ങ്ങ​ളും തു​ട​ർ​ക്ക​ഥ​യാ​യി മാ​റി​യി​രി​ക്കു​ന്ന​താ​യി യോ​ഗം ആ​രോ​പി​ച്ചു.
രോ​ഗി​ക​ളാ​യി​ട്ടു​ള്ള യാ​ത്രി​ക​ർ​ക്ക് ഇ​തു വ​ള​രെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. സ​ർ​ക്കാ​രു​മാ​യി അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ള്ള ക​ന്പ​നി​യാ​യ​തു​കൊ​ണ്ട് പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥർ ഭ​യ​ന്നാ​ണ് ഈ ​ക​ന്പ​നി അ​ധി​കൃ​ത​രു​ടെ മു​ന്നി​ൽ നി​ല്ക്കു​ന്ന​തെ​ന്നും യോ​ഗം ആ​രോ​പി​ച്ചു. ഗ​ർ​ത്ത​ങ്ങ​ളി​ൽ ക്വാ​റി വേ​സ്റ്റ് മൂ​ടു​ക​യും കു​ണ്ടും​കു​ഴി​യും നി​ക​ത്ത​ണ​മെ​ന്നും മ​ഴ മാ​റു​ന്ന മു​റ​യ്ക്ക് മെ​റ്റ​ലിം​ഗും ടാ​റിം​ഗും ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം വ​ഴി​ത​ട​യ​ൽ അ​ട​ക്ക​മു​ള്ള പ്ര​തി​ഷേ​ധ സ​മ​ര പ​രി​പാ​ടി​ക​ളുമായി പാ​ർ​ട്ടി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്കി.

യോ​ഗ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് ജി​ല്ലാ പ്ര​സി​ഡ​ൻ​റ് വി.​ഡി.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ൻ​റ് വി.​ഡി.​ഉ​ല​ഹ​ന്നാ​ൻ, എ​ൻ.​കെ.​പു​രു​ഷോ​ത്ത​മ​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ വി.​എം.​തോ​മ​സ്, പാ​ർ​ട്ടി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം.​കു​രു​വി​ള, വി.​എ.​കേ​ശ​വ​ൻ, വി.​അ​നി​ൽ​കു​മാ​ർ, ഗ്രേ​സി ജോ​സ​ഫ്, പി.​ഒ.​വ​ക്ക​ച്ച​ൻ, അ​ഡ്വ. പി.​കെ.​ശ്രീ​ധ​ര​ൻ, എം.​എ​ൽ.​ജാ​ഫ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.