ക​ന​ത്ത മ​ഴ: പ​ട്ട​ഞ്ചേ​രി​യി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം
Tuesday, September 22, 2020 11:28 PM IST
വ​ണ്ടി​ത്താ​വ​ളം: ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യി​ൽ പ​ട്ട​ഞ്ചേ​രി​യി​ലും വ്യാ​പ​ക കൃ​ഷി​നാ​ശം. നെ​ടുു​ന്പ​ള്ള​ത്ത് ഇ​രു​പ​തേ​ക്ക​റോ​ളം നെ​ൽ​കൃ​ഷി വെ​ള്ള​ക്കെ​ട്ടി​ൽ വ​യ​ലി​ൽ വീ​ണു​കി​ട​ക്കു​ക​യാ​ണ്. അ​ശോ​ക​ൻ, ര​വീ​ന്ദ്ര​ൻ, ഗീ​ത, സ​രോ​ജി​നി ഉ​ൾ​പ്പെ​ടെ ക​ർ​ഷ​ക​ർ​ക്കാ​ണ് വ​ൻ​ന​ഷ്ട​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ന​ടീ​ൽ, ക​ള​പ​റി, വ​ള​പ്ര​യോ​ഗം ഉ​ൾ​പ്പെ​ടെ ജോ​ലി​ക​ൾ​ക്കാ​യി ഏ​ക്ക​റി​നു ഇ​രു​പ​ത്ത​യ്യാ​യി​രം രൂ​പ ചെ​ല​വാ​യി​ട്ടു​ണ്ട്.
ത​ണ്ടൊ​ടി​ഞ്ഞു വീ​ണു​കി​ട​ക്കു​ന്ന നെ​ൽ​ചെ​ടി​ക​ൾ കൊ​യ്തെ​തെ​ടു​ത്താ​ൽ ത​ന്നെ പ​കു​തി നെ​ല്ലേ ല​ഭി​ക്കു​ക​യു​ള്ളു. വ​യ​ലി​ൽ വെ​ള്ള​ത്തി​ൽ വീ​ണു​കി​ട​ക്കു​ന്ന നെ​ൽ​ച്ചെ​ടി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കൊ​യ്തെ​ടു​ക്കാ​നും ക​ഴി​യി​ല്ല. ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി യ​ന്ത്ര​കൊ​യ്ത്താ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. ഇ​ക്കാ​ര​ണ​ത്താ​ൽ കൊ​യ്ത്തു​പ​ണി ചെ​യ്തി​രു​ന്ന​വ​രെ​ല്ലാം മ​റ്റു പ​ണി​ക​ൾ​ക്ക് പോ​കു​ക​യും ചെ​യ്യും.
പി​ന്നീ​ട് ഏ​ക​മാ​ർ​ഗം ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും എ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഇ​വ​ർ​ക്കാ​വ​ട്ടെ 400 രൂ​പ കൂ​ലി ന​ല്ക​ണം. ഇ​തു ന​ല്കാ​ൻ ക​ർ​ഷ​ക​ർ ത​യാ​റാ​ണെ​ങ്കി​ലും ഇ​തി​നും കൂ​ടു​ത​ൽ ക​ട​ന്പ​ക​ൾ അ​തി​ജീ​വി​ക്ക​ണം. അ​തി​ർ​ത്തി ക​ട​ന്നു പ​ണി​ക്കു​വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ രോ​ഗ​മി​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു വ​ന്നാ​ലേ ജോ​ലി ചെ​യ്യി​ക്കാ​വൂ​വെ​ന്ന നി​ബ​ന്ധ​ന​ക​ളും പാ​ലി​ക്കേ​ണ്ട​തു​ണ്ട്. കൊ​യ്ത്തി​നു ഒ​രാ​ഴ്ച​മാ​ത്രം വേ​ണ്ടി​യി​രു​ന്ന​പ്പോ​ഴാ​ണ് ക​ർ​ഷ​ക​നു ദു​രി​തം​വി​ത​ച്ച് മ​ഴ​യെ​ത്തി കൃ​ഷി​നാ​ശം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​ർ സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പാ​ല​ക്കോ​ട് പാ​ട​ശേ​ഖ​ര​സ​മി​തി സെ​ക്ര​ട്ട​റി അ​ശോ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു.